രാംനാഥ് ചാവ്‌ല-
മുംബൈ: പൂര്‍ണമായി പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന കാറുകളുടെ നിര്‍മ്മാണം അവസാനിപ്പിക്കാനൊരുങ്ങി രാജ്യത്തെ ഏറ്റവും വലിയ വാഹനനിര്‍മാതാക്കളായ മാരുതി സുസുക്കി. വരുന്ന 10 വര്‍ഷം കൊണ്ടാകും ഇതു നടപ്പാക്കുക.
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഹരിതനയത്തിനും കാര്‍ബണ്‍ ബഹിര്‍ഗമന നിര്‍മാര്‍ജന യജ്ഞത്തിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണു നീക്കം. ‘അടുത്ത 10 വര്‍ഷം കൊണ്ട് ഞങ്ങളുടെ എല്ലാ പുതിയ വാഹനങ്ങളും ഹൈബ്രിഡ് ആക്കിമാറ്റും.
പെട്രോളില്‍ മാത്രമായി ഓടുന്ന വാഹനങ്ങളുണ്ടാകില്ല. പെട്രോളിനൊപ്പം വൈദ്യുത ബാറ്ററിയിലും പ്രവര്‍ത്തിക്കാവുന്നതോ അല്ലെങ്കില്‍ സിഎന്‍ജിയോ മറ്റ് ജൈവ ഇന്ധനങ്ങളിലോ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളായിരിക്കും പുറത്തിറക്കുക. നേരത്തെ 2020 ഏപ്രിലില്‍ ഡീസല്‍ വാഹനങ്ങളുടെ നിര്‍മാണവും കമ്പപനി അവസാനിപ്പിച്ചിരുന്നു.