മാര്‍ച്ച് രണ്ടാം വ്യാഴം എത്തുന്നു

മാര്‍ച്ച് രണ്ടാം വ്യാഴം എത്തുന്നു

അജയ് തുണ്ടത്തില്‍-
സംവിധാന സഹായിയായി കാല്‍നൂറ്റാണ്ടിലേറെ പ്രവര്‍ത്തിച്ച്, 2003-ല്‍ സ്വതന്ത്ര സംവിധായകനാകാനുളള തിരക്കഥാ രചനയുടെ അവസാന പണിപ്പുരയില്‍ വെച്ച് വൃക്കരോഗം വില്ലനായി ജഹാംഗീര്‍ ഉമ്മറിന്റെ ജീവിതത്തിലേക്ക് കടന്നുവന്നു. തുടര്‍ന്ന് രോഗത്തെ ജയിക്കാനുള്ള പടപൊരുതല്‍ തുടങ്ങി. അഞ്ഞൂറിലേറെ ഡയാലിസിസുകള്‍ക്കു ശേഷം ഇരുവൃക്കകളും മാറ്റിവെച്ചപ്പോള്‍ വര്‍ഷങ്ങളാണ് കടന്നുപോയത്. സ്വന്തം രോഗാവസ്ഥയിലെ അനുഭവങ്ങളുടെ നേര്‍ക്കാഴ്ചകളാണ് ‘മാര്‍ച്ച് – രണ്ടാം വ്യാഴം’ എന്ന ചിത്രത്തിനാധാരം. അവയവദാനത്തിന്റെ പ്രാധാന്യവും മഹത്ത്വവും പൊതുസമൂഹത്തോട് വിളിച്ചോതുന്ന കൊമേഴ്‌സ്യല്‍ ചിത്രമാണിത്.
ബാനര്‍, നിര്‍മ്മാണം – ഫോര്‍ലൈന്‍ സിനിമ, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം – ജഹാംഗീര്‍ ഉമ്മര്‍, ഛായാഗ്രഹണം – ഹാരിസ് അബ്ദുള്ള, എഡിറ്റിംഗ് – പീറ്റര്‍ സാജന്‍, പ്രൊ: കണ്‍ട്രോളര്‍ – അജയഘോഷ് പരവൂര്‍, ഗാനരചന – കാനേഷ് പുനൂര്‍, ഡോ: സുനില്‍ എസ്. പരിയാരം, രാധാമണി പരമേശ്വരന്‍, പൂവ്വച്ചല്‍ ഹുസൈന്‍, സംഗീതം – അന്‍വര്‍ഖാന്‍ താരിഖ്, ആലാപനം – പി. ജയചന്ദ്രന്‍, കെ.എസ്. ചിത്ര, റിമിടോമി, മഞ്ജരി, നജീം അര്‍ഷാദ്, ജ്യോത്സന, പശ്ചാത്തല സംഗീതം – ബിജിപാല്‍, ചമയം – ഉദയന്‍ നേമം, കോസ്റ്റ്യും – പ്രസാദ് ആനക്കര, കല – സാനന്ദ്‌രാജ്, അസ്സോ: ഡയറക്ടര്‍ – രാഹുല്‍ കൃഷ്ണന്‍, സ്റ്റുഡിയോ – ഏരീസ് വിസ്മയ, പ്രൊ: മാനേജര്‍ – ശ്രീജിത്ത്, എ.എം. റാഫി, ലൊക്കേഷന്‍ മാനേജര്‍ – സലീം മൈലയ്ക്കല്‍, ഡിസൈന്‍സ് – ഡി. സ്റ്റുഡിയോ, ഹൈഹോപ്‌സ് ഡിസൈന്‍, ഡി.ഐ., വിഷ്വല്‍ എഫക്ട്‌സ് – വിസ്താ വിഎഫ് എക്‌സ്, സ്റ്റുഡിയോ – ഏരീസ് വിസ്മയ, സ്റ്റില്‍സ് – അനു പള്ളിച്ചല്‍, സുനോര മടത്തറ, സംഘട്ടനം – ഡ്രാഗണ്‍ ജിറോഷ്, വിതരണം – ഹൈഹോപ്‌സ് ഫിലിം ഫാക്ടറി, പിആര്‍ഓ-എ.എസ്. ദിനേശ്, അജയ് തുണ്ടത്തില്‍.
മിഥുന്‍ രമേശ്, ഷമ്മി തിലകന്‍, ശ്രീജിത്ത് രവി, കിടിലം ഫിറോസ്, പാഷാണം ഷാജി, സുനില്‍ സുഗത, നോബി, കോട്ടയം പ്രദീപ്, ഷാനവാസ് പ്രേംനസീര്‍, പി. ശ്രീകുമാര്‍, ഡോ. സതീഷ്, ഷെഫീഖ് കരീം, ഫാ: ഡേവിസ് ചിറമേല്‍, ഡോ: ഇക്ബാല്‍, റിയാസ് മറിമായം, ഷിബു ഡാസ്‌ലര്‍, ഗിന്നസ് വിനോദ്, രാജാ അസീസ്, ചിപ്പി ദേവസ്യ, അക്ഷര കിഷോര്‍, സീമാ ജി. നായര്‍, അഞ്ജനാ അപ്പുക്കുട്ടന്‍, ടി.ടി. ഉഷ, സ്റ്റെല്ലാരാജ, പിരപ്പന്‍കോട് ശാന്ത, എ.കെ.എസ്, കെ.സി. അജിത്ത്, സലിം മൈലയ്ക്കല്‍, ഫാദര്‍ ഷിബു, ഷൈജു ബി. കല്ലറ, മാസ്റ്റര്‍ ആബീദ് മജീദ്, മാസ്റ്റര്‍ കൗസ്തുഭ്, ബേബി ഗൗരീകൃഷ്ണ, ബേബി അനുപമ, വര്‍ക്കല രാജന്‍, എം.ആര്‍. ഷാജി, സാബു പ്ലാങ്കവിള എന്നിവര്‍ കഥാപാത്രങ്ങളാകുന്നു.
തിരുവനന്തപുരം, വെഞ്ഞാറമൂട്, ചിറയിന്‍കീഴ്, കരുനാഗപ്പള്ളി, കൊച്ചി എന്നിവിടങ്ങളാണ് ലൊക്കേഷനുകള്‍.

Post Your Comments Here ( Click here for malayalam )
Press Esc to close