മരക്കാര്‍ മലയാളത്തിലെ ഏറ്റവും വലിയ സിനിമ

മരക്കാര്‍ മലയാളത്തിലെ ഏറ്റവും വലിയ സിനിമ

ഗായത്രി-
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീം ഒന്നിക്കുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയുടെ ഷൂട്ടിംഗ് ഹൈദ്രാബാദ് റാമോജി ഫിലിം സിറ്റിയില്‍ പുരോഗമിക്കുന്നു.
ഡിസംബര്‍ ഒന്നിന് ചിത്രീകരണം തുടങ്ങിയെങ്കിലും മോഹന്‍ലാല്‍ എത്തിയത് 16-ാം തിയ്യതിയാണ്. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ഗള്‍ഫ് ഷോ കഴിഞ്ഞ് 16 നു മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുന്നതുവരെ പ്രണവ് മോഹന്‍ലാല്‍, കീര്‍ത്തി സുരേഷ് എന്നിവര്‍ അഭിനയിക്കുന്ന ഭാഗങ്ങളാണ് ചിത്രീകരിച്ചത്.
മോഹന്‍ലാലിന്റെ കൂടെ സിദ്ധിക്ക് തമിഴ് നടന്‍ പ്രഭു എന്നിവരാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. നൂറോളം വിദേശ താരങ്ങളും മരക്കാരിന്റെ സെറ്റിലെത്തിയിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close