ഒടിയനെ പ്രേക്ഷകര്‍ക്ക് നല്‍കി മോഹന്‍ലാല്‍ മരക്കാറാവുന്നു

ഒടിയനെ പ്രേക്ഷകര്‍ക്ക് നല്‍കി മോഹന്‍ലാല്‍ മരക്കാറാവുന്നു

ഫിദ-
ഒടിയനെ പ്രേക്ഷകര്‍ക്ക് നല്‍കി സുപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാറാവുന്നു. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തില്‍ പങ്കെടുക്കുന്നതിനായി മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം ഹൈദരാബാദിലെ ലോക്കേഷനിലെത്തി. മോഹന്‍ ലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയുമാണ് ഇരുവരും എത്തുന്നതെന്നും ബ്രഹ്മാണ്ഡ ചിത്രം തന്നെയാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.ഫേസ്ബുക്കിലൂടെ താരം തന്നെയാണ് മരക്കാറിലേക്കെത്തിയ വിവരം പങ്കുവെച്ചത്. സിനിമയുടെ ലൊക്കേഷനിലെത്തിയ താരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.
മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. പ്രണവ് മോഹന്‍ലാലും ചിത്രത്തിലുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് താരപുത്രന്‍ ഈ ചിത്രത്തിലേക്കെത്തിയത്. അനി ശശിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സിദ്ധാര്‍ത്ഥ് പ്രിയദര്‍ശനാണ് ഗ്രാഫിക്‌സ്. താരപുത്രന്‍മാരുടെയും താരപുത്രികളുടേയും ഒത്തുചേരലിന് കൂടിയാണ് സിനിമ സാക്ഷ്യം വഹിക്കുന്നത്. കൂടാതെ സുനില്‍ ഷെട്ടിയും അര്‍ജുന്‍ സര്‍ജയും ചിത്രത്തിലേക്ക് എത്തുന്നുണ്ട്. ഇന്ത്യന്‍ സിനമയിലെ തന്നെ മുന്‍നിര താരങ്ങള്‍ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close