മനോജ് പരമേശ്വരന്റെ ഏകാന്ത സഞ്ചാര ചിത്രങ്ങളുടെ പ്രദര്‍ശനം

മനോജ് പരമേശ്വരന്റെ ഏകാന്ത സഞ്ചാര ചിത്രങ്ങളുടെ പ്രദര്‍ശനം

ബിജു റഹ്മാന്‍-
തൃശൂര്‍: ‘പോയം’എന്ന പേരില്‍ മനോജ് പരമേശ്വരന്റെ ചിത്രപ്രദര്‍ശനം സെപറ്റംബര്‍ 18ന് തൃശൂര്‍ ലളിത കല അക്കാഡമിയില്‍ ആരംഭിച്ചു. കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ ഉടന്‍ തന്റെ തുണി സഞ്ചിയില്‍ Olympus Om-1 എന്ന ക്യാമറയില്‍ കോഡാക്കിന്റെ ഫിലിമും ലോഡ് ചെയ്തു ഭാരതത്തിലുടനീളം യാത്ര ചെയ്ത തൃശൂര്‍ മണ്ണുത്തി സ്വദേശി മനോജ് പരമേശ്വരന്‍ ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ ഏകാന്ത സഞ്ചാരങ്ങളുടെ ഓര്‍മ്മക്കുറിപ്പുകള്‍, നടന്നു തീര്‍ന്ന ദൂരങ്ങള്‍, കണ്ടുണര്‍ന്ന ജീവിതങ്ങളാണ് Poems എന്ന പേരില്‍ ഫോട്ടോഗ്രാഫി എക്‌സിബിഷനിലൂടെ ജനങ്ങളിലേക്ക് പകര്‍ന്നു നല്‍കിയിരിക്കുകയാണ് ഈ ചിത്രപ്രദര്‍ശനത്തിലൂടെ.

മനോജിന്റെ പ്രിയ സുഹൃത്തുക്കളായ മൈത്രേയനും ജയശ്രീയും കനിയും ഒരുമിച്ചാണ് എക്‌സിബിഷന്‍ സെപറ്റംബര്‍ 18ന് ഉത്ഘാടനം ചെയ്തത്. Travelogue photography, Street photography, Potrrait photography, Art photography എന്ന വിഭാഗങ്ങളിലെ മനോജിന്റെ കയ്യൊപ്പു പതിഞ്ഞ ചിത്രങ്ങള്‍ നിങ്ങള്‍ക്കവിടെ കാണാം. പ്രദര്‍ശനം സെപറ്റംബര്‍ 23ന് പ്രദര്‍ശനം അവസാനിക്കും.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES