പൃഥ്വിരാജിന് മഞ്ജു നായിക

പൃഥ്വിരാജിന് മഞ്ജു നായിക

ഗായത്രി
ക്യാമറാമാന്‍ വേണു സംവിധാനം ചെയ്യുന്ന ഗബ്രിയേലും മാലാഖമാരും എന്ന ചിത്രത്തില്‍ പൃഥ്വിരാജും മഞ്ജു വാര്യരും പ്രധാന വേഷത്തില്‍. ഇരുവരും നായികാനായകന്മാരായി ഒരുമിക്കുന്ന ആദ്യ ചിത്രമാണിത്. എഴുത്തുകാരി കമല സുരയ്യയുടെ ജീവിത കഥ ആസ്പദമാക്കി ഒരുക്കുന്ന ആമിയില്‍ അതിഥി താരമായി പൃഥ്വിരാജ് എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആമി ഒരുക്കുന്നത് കമലാണ്. മാര്‍ത്താണ്ഡന്‍ ഒരുക്കിയ പൃഥ്വിരാജ് ചിത്രമായ പാവാടയില്‍ മഞ്ജു അതിഥിതാരമായി എത്തിയിരുന്നു. വേണുവിന്റെ ആദ്യ ചിത്രമായ ദയയില്‍ മഞ്ജുവാര്യരായിരുന്നു നായിക. മഞ്ജു ആദ്യമായി ആണ്‍വേഷം കെട്ടി അഭിനയിച്ച ചിത്രമായിരുന്നു ദയ.

Post Your Comments Here ( Click here for malayalam )
Press Esc to close