
മണിരത്‌നത്തിന്റെ പുതിയ തമിഴ് ചിത്രത്തില്‍ മലയാളത്തിന്റെ മെഗാതാരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ഇതുവരെ ഒരു സ്ഥിരീകരണവും ലഭിച്ചിട്ടില്ല. ഈ സിനിമയില്‍ മമ്മൂട്ടി ഒരു രാഷ്ട്രീയ നേതാവിനെയും മോഹന്‍ലാല്‍ ഒരു ബിസിനസുകാരനെയും അവതരിപ്പിക്കുമെന്നാണ് സൂചനകള്‍. തമിഴ്‌നാട്ടിലെ സമകാലിക രാഷ്ട്രീയവുമായി ബന്ധമുള്ള കഥയാണ് മണിരത്‌നം ഒരുക്കുന്നത്. ചിത്രത്തില്‍ നാല് നായികമാര്‍ ഉണ്ടാകുമെന്നും വിവരമുണ്ട്. എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കുന്ന ചിത്രത്തിന് സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
ഒരു ഇടവേളക്ക് ശേഷമാണ് മണിരത്‌നവും സന്തോഷ് ശിവനും ഒരുമിക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും ഒടുവില്‍ നായകന്‍മാരായി എത്തിയത് ട്വന്റി20യിലാണ്. അതൊരു ചരിത്രവിജയമായിരുന്നു. മണിരത്‌നത്തിന്റെ കഴിഞ്ഞ ചിത്രം കാട്രു വെളിയിടൈ പരാജയപ്പെട്ടത്തിന്റെ ക്ഷീണം ഈ പ്രൊജക്ടിലൂടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.