മാമ്പഴത്തിലൂടെ ആരോഗ്യം

മാമ്പഴത്തിലൂടെ ആരോഗ്യം

മാമ്പഴത്തിന് പലതുണ്ട് ഗുണം എന്തന്നല്ലേ…അറിയാം..അറിയുന്തോറും വിസ്മയമേകുന്നതാണ് അവ. മാമ്പഴത്തിലെ എന്‍സൈമുകള്‍ ദഹനത്തിനു സഹായകം. പ്രോട്ടീന്‍ വിഘടിപ്പിക്കുന്നതിന് ഈ എന്‍സൈമുകള്‍ ഗുണപ്രദം. ശരീരത്തിലെ അധിക കലോറി ഊര്‍ജം കുറയ്ക്കുന്നതിനു മാമ്പഴത്തിലെ നാരുകള്‍ സഹായകം. ശരീരത്തിലെ അമിതഭാരം കുറക്കുന്നതിനു സഹായകം. ദിവസവും മാമ്പഴം കഴിക്കുന്നത് മലബന്ധം കുറക്കുന്നതിനും ഫലപ്രദം. മാമ്പഴം ചര്‍മാരോഗ്യത്തിന് ഉത്തമം. ചര്‍മരോഗങ്ങളെ പ്രതിരോധിക്കുന്നു. ചര്‍മത്തിന്റ തിളക്കം കൂട്ടുന്നു. വിവിധതരം കാന്‍സറുകള്‍ തടയുന്നതിനു മാമ്പഴത്തിലുളള ആന്റി ഓക്‌സിഡന്റുകള്‍ സഹായകമെന്നു ഗവേഷകര്‍. മാമ്പഴത്തിലടങ്ങിയിരിക്കുന്ന പെക്ടിന്‍ എന്ന നാര് അന്നനാളത്തിലുണ്ടാകുന്ന കാന്‍സര്‍ തടയുന്നതായി പഠനങ്ങളിള്‍ തെളിഞ്ഞിട്ടുണ്ട്. മാമ്പഴത്തിലടങ്ങിയ വിറ്റാമിന്‍ സി, പെക്റ്റിന്‍, നാരുകള്‍ എന്നിവ സെറം കൊളസ്‌ട്രോള്‍ കുറക്കുന്നതിനു സഹായകം. മാമ്പഴത്തിലെ വിറ്റാമിന്‍ എ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിന് ഉത്തമം. നിശാന്ധത, ജലാംശം കുറയുന്ന അവസ്ഥ, ചൊറിച്ചില്‍ തുടങ്ങി കണ്ണിനുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നു. മാമ്പഴത്തിലെ വിറ്റാമിന്‍ ഇ ലൈംഗികാരോഗ്യത്തിനു സഹായകം. മാമ്പഴത്തിലെ വിറ്റാമിന്‍ സി ഇരുമ്പിന്റെ ആഗിരണത്തിനു സഹായകമായി പ്രവര്‍ത്തിക്കുന്നു. വിളര്‍ച്ച തടയുന്നു. സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനു സഹായകം. മാമ്പഴത്തിലെ ഗ്ലൂാമൈന്‍ ആസിഡ് ഓര്‍മശക്തി വര്‍ധിപ്പിക്കുന്നതിനു ഗുണപ്രദം. ഏകാഗ്രത നിലനിര്‍ത്താന്‍ സഹായകം. പരീക്ഷാക്കാലമായതിനാല്‍ വിദ്യാര്‍ഥികള്‍ക്കും മാമ്പഴം ഗുണപ്രദം. പച്ചമാങ്ങ ഉപയോഗിച്ചു തയാറാക്കാവുന്ന ജ്യൂസ് കടുത്ത ചൂടില്‍ നിന്നു സംരക്ഷണം നല്കുന്ന ആരോഗ്യപാനീയമാണ്. ശരീരം തണുപ്പിക്കുന്നു. സൂര്യാഘാതത്തില്‍ നിന്നു സംരക്ഷണം നല്കുന്നു. ഇതൊക്കെ നോക്കുമ്പോള്‍ നമ്മുടെ തൊടികളില് യഥേഷ്ടം കാണുന്ന മാമ്പഴത്തെ അവഗണിക്കരുതെന്ന കാര്യം മനസിലായില്ലേ.

Post Your Comments Here ( Click here for malayalam )
Press Esc to close