മംഗലത്ത് വസുന്ധര ഉടനെത്തും

മംഗലത്ത് വസുന്ധര ഉടനെത്തും

അജയ് തുണ്ടത്തില്‍- 
ശാന്തികൃഷ്ണ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രമാണ് ‘മംഗലത്ത് വസുന്ധര’. മംഗലത്ത് വസുന്ധര അഡ്വക്കേറ്റാണ്. തറവാടിത്ത പ്രൗഡിയാലും ഔദ്യോഗിക പദവിയുടെ മഹിമയാലും തലയെടുപ്പിന്റെ സ്ത്രീരൂപമാണ് വസുന്ധര. ഡിവൈഎസ്പി സത്യശീലന്‍ ഭര്‍ത്താവാണെങ്കിലും വസുന്ധരയ്ക്ക് ഇഷ്ടമില്ലാത്ത വിവാഹമായിരുന്നുവത്. വസുന്ധരയുടെ മുറചെറുക്കനായിരുന്നു ഹരിഗോവിന്ദന്‍. അവര്‍ പ്രണയബദ്ധരുമായിരുന്നു. എന്നാല്‍ ചില ചതി വഴികളിലൂടെയാണ് സത്യശീലന്‍, വസുന്ധരയെ സ്വന്തമാക്കിയത്. അവരുടെ ഏകമകന്‍ അരുണ്‍, കുന്നേല്‍ തരകന്റെ മകള്‍ ലിന്‍സിയുമായി പ്രേമത്തിലാണ്. വളരെ യാദൃശ്ചികമായാണ് അരുണും ലിന്‍സിയും കണ്ടുമുട്ടിയതെങ്കിലും ഇന്ന് അവര്‍ പിരിയാനാകാത്തവിധം അടുത്തിരിക്കുന്നു.മാന്യതയുടെ മുഖംമൂടിയണിഞ്ഞ ചെന്നായാണ് സത്യശീലന്‍. താനാഗ്രഹിക്കുന്നതെല്ലാം സ്വന്തമക്കാന്‍ ഏത് വളഞ്ഞ വഴികളിലൂടെയും സഞ്ചരിക്കാന്‍ മടിക്കാത്ത പ്രകൃതക്കാരന്‍. വസുന്ധരയുടെ വീട്ടിലെ വേലക്കാരി രമയുമായുള്ള വഴിവിട്ട ബന്ധത്തിന്റെ പേരില്‍ വീട്ടില്‍ നിന്നും സത്യശീലന്‍ പുറത്താക്കപ്പെടുക പോലുമുണ്ട്. കുടുംബബന്ധങ്ങളുടെ മൂല്യവും ഇഴയടുപ്പങ്ങള്‍ക്കുമൊപ്പം കലുഷിതാവസ്ഥയിലെ വികാര വിചാരങ്ങളും ചിത്രം ചര്‍ച്ചചെയ്യപ്പെടുന്നു. കാലിക പ്രസക്തങ്ങളായ നിരവധി മുഹൂര്‍ത്തങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്.ശാന്തികൃഷ്ണ, ദേവന്‍, രഞ്ജിത്ത് രാമസ്വാമി, ഉണ്ണികൃഷ്ണന്‍, കൃഷ്ണാഗണേഷ്, ലക്ഷ്മിപ്രിയ, ബേബി അനുഗ്രഹ, ശിവജി ഗുരുവായൂര്‍, ലക്ഷ്മി അനന്തന്‍ മധു അഞ്ചല്‍, മിനി, ബിന്ദു എസ്.നായര്‍, ശ്യാമള കോട്ടയം, കോട്ടയം അശോകന്‍, അനില്‍ ആറ്റിങ്ങല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ബാനര്‍-യമുന എന്റര്‍ടെയ്ന്‍മെന്റ്‌സ്്, നിര്‍മ്മാണം-ആര്‍.എസ്.ജിജു, രചന, സംവിധാനം-കെ.ആര്‍.ശിവകുമാര്‍, ഛായാഗ്രഹണം-പുഷ്പന്‍ ദിവാകരന്‍, എഡിറ്റിംഗ്-കിരണ്‍ വിജയ്, സംഗീതം-ആലപ്പി വിവേകാനന്ദന്‍, ഗാനരചന-ഏഴാച്ചേരി രാമചന്ദ്രന്‍, ഫിര്‍ദോസ് കായല്‍പുറം, ആലാപനം-എം.ജി.ശ്രീകുമാര്‍, ജി.വേണുഗോപാല്‍, അപര്‍ണ രാജീവ്, അഭിജിത്ത് കൊല്ലം, കല-ജയചന്ദ്രന്‍, ചമയം-സതീഷ്, കോസ്റ്റ്യും-സൂര്യ ശ്രീകുമാര്‍, സഹസംവിധാനം-ജോഷി, സംവിധാന സഹായികള്‍-ഷണ്‍മുഖന്‍ നേമം, രാഖി തിരുവല്ല, പ്രൊ:എക്‌സി.-തോമസ് ആലപ്പാട്ട്, സ്റ്റില്‍സ്-ദാസ്, സ്റ്റുഡിയോ-ചിത്രാഞ്ജലി, ഡിഐ-മഹാദേവന്‍ ചിത്രാഞ്ജലി, പശ്ചാത്തല സംഗീതം-ഷാന്‍ കൊല്ലം, ഡിസൈന്‍സ്-കനകരാജ്, വിതരണം-യമുന എന്റര്‍ടെയ്ന്‍മെന്റ്‌സ്്, സൂരജ് ശ്രുതി സിനിമാസ്, പി.ആര്‍.ഓ-അജയ് തുണ്ടത്തില്‍, എ.എസ്.പ്രകാശ്.പുനലൂര്‍, ഓച്ചിറ, തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

Post Your Comments Here ( Click here for malayalam )
Press Esc to close