
ജയില്‍ പശ്ചാത്തലമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം. സിനിമയുടെ ഷൂട്ടിംഗ് ബാംഗ്ലൂരില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന് ‘പരോള്‍’ എന്ന് പേരിട്ടിരിക്കുന്നത്. രണ്ടു ഷെഡ്യൂളുകളായാണ് പരോള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. അടുത്ത ഷെഡ്യൂള്‍ പൂര്‍ണമായും കേരളത്തിലാണ് ചിത്രീകരിക്കുന്നത്. മിയയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയാകുന്നത്.
ഈ സിനിമ ഒരു സ്‌റ്റൈലിഷ് ത്രില്ലര്‍ ആയിരിക്കുമെന്നാണ് സൂചന. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമല്ല. എങ്കിലും ഒരു തടവുകാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത് എന്നാണ് വിവരം. അജിത് പൂജപ്പുരയാണ് തിരക്കഥ. ഒട്ടേറെ പ്രൊജക്ടുകള്‍ക്കിടയില്‍ നിന്നാണ് മമ്മൂട്ടി ഈ തിരക്കഥ്ക്ക് ഡേറ്റ് നല്‍കിയിരിക്കുന്നത്.