മാമാങ്കം; പ്രദര്‍ശനം 45 രാജ്യങ്ങളിലെ രണ്ടായിരത്തോളം സ്‌ക്രീനുകളില്‍

മാമാങ്കം; പ്രദര്‍ശനം 45 രാജ്യങ്ങളിലെ രണ്ടായിരത്തോളം സ്‌ക്രീനുകളില്‍

ഫിദ-
മമ്മൂട്ടി കേന്ദ്രകഥാപാത്രത്തിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം ഇന്ന് തിയറ്ററുകളില്‍. ശങ്കര്‍ രാമകൃഷ്ണന്റെ പേര് തിരക്കഥാകൃത്തിന്റെ സ്ഥാനത്തു നിന്ന് നീക്കി ചിത്രത്തിന് ഹൈക്കോടതി പ്രദര്‍ശനാനുമതി നല്‍കിയിരുന്നു. മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായ മാമാങ്കം ഏറെ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികള്‍ ഉറ്റുനോക്കുന്നത്.
ചാവേറുകള്‍ക്കൊപ്പം ഒരു കാലഘട്ടത്തിന്റെ കഥപറയുന്ന ചിത്രം നാലു ഭാഷകളിലാണ് ഒരിക്കിയിട്ടുള്ളത്. 45 രാജ്യങ്ങളിലെ രണ്ടായിരത്തോളം സ്‌ക്രീനുകളിലാണ് പ്രദര്‍ശിപ്പിക്കുക. പുതിയ സാങ്കേതിക വിദ്യകള്‍ പരമാവധി പ്രയോജനപ്പെടുത്തിയാണ് പ്രേക്ഷകരിലേക്ക് ചിത്രം എത്തുന്നത്.
മമ്മൂട്ടിക്കൊപ്പം ബോളിവുഡ് താരം പ്രാച്ചി തെഹ്ലാനും ഉണ്ണി മുകുന്ദനും അനുസിത്താരയുമടക്കം നിരവധി താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പ്രവാസി വ്യവസായിയായ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറും പാട്ടുകളുമെല്ലാം സോഷ്യല്‍ മീഡിയയിലടക്കം വലിയ സ്വീകാര്യതയാണ് നേടിയത്. മാമാങ്കത്തിന്റെ ചിത്രീകരണം പ്രേക്ഷകര്‍ക്കായി കാണിച്ച പ്രമോ ഗാനവും വൈറലായിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close