മാമാങ്കത്തില്‍ ഉണ്ണിനീലിയായി ഇനിയ

മാമാങ്കത്തില്‍ ഉണ്ണിനീലിയായി ഇനിയ

ഫിദ-
ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിലെ ഇനിയയുടെ കഥാപാത്രത്തിന്റെ ലുക്ക് പുറത്തുവന്നു. ചിത്രത്തില്‍ ഉണ്ണിനീലിയെന്ന കഥാപാത്രത്തെയാണ് ഇനിയ അവതരിപ്പിക്കുന്നത്. മാമാങ്കത്തില്‍ ഇനിയയെ കൂടാതെ മൂന്ന് നായികമാരുണ്ട്. പ്രാചി തെഹ്‌ലാന്‍, അനു സിത്താര, കനിഹ എന്നിവരാണ് മറ്റു മൂന്ന് പേര്‍.
മമ്മൂട്ടിയെ നായകനാക്കി എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലെ മുതല്‍മുടക്കേറിയ സിനിമകളില്‍ ഒന്നാണ്.
മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍.

 

Post Your Comments Here ( Click here for malayalam )
Press Esc to close