ട്രോളുകള്‍ കണ്ടപ്പോഴാണ് തൊഴിലില്ലായ്മ ബോധ്യപ്പെട്ടത്

ട്രോളുകള്‍ കണ്ടപ്പോഴാണ് തൊഴിലില്ലായ്മ ബോധ്യപ്പെട്ടത്

ഫിദ-
ഒരു ലംബോര്‍ഗിനി കാറിന്റെ പേരില്‍ തന്നെ ട്രോളിയ ട്രോളന്മാര്‍ക്കെതിരെ ആഞ്ഞടിച്ച് മല്ലിക സുകുമാരന്‍. കേരളത്തില്‍ തൊഴിലില്ലായ്മ ഇത്രത്തോളം രൂക്ഷമാണെന്നറിഞ്ഞത് ട്രോളുകള്‍ കണ്ട ശേഷമാണെന്നായിരുന്നു മല്ലികാ സുകുമാരന്റെ പ്രതികരണം. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു മല്ലിക ഇത്തരത്തില്‍ പ്രതികരിച്ചത്.
ഞാന്‍ കഴിവതും ഇതിനൊന്നും പ്രതികരിക്കാന്‍ പോകാറില്ല. കേരളത്തിലെ തൊഴിലില്ലായ്മ ഇത്രത്തോളം രൂക്ഷമാണെന്ന് ബോധ്യപ്പെട്ടത് ഈ ട്രോളുകള്‍ കണ്ട ശേഷമാണ്. ഇനി അതിലൂടെ കുറച്ചു പേര്‍ക്ക് സന്തോഷം ലഭിക്കുന്നുണ്ടെങ്കില്‍ അങ്ങനെയാകട്ടെ. പരിഹസിക്കുന്നവരോട് എനിക്ക് പറയാനുള്ളത്, അവരുടെ നിലപാടില്‍ സത്യസന്ധത വേണമെന്നാണ്. ഒന്നുകില്‍ ശുദ്ധമായ നര്‍മമായിരിക്കണം. അല്ലെങ്കില്‍ കാമ്പുള്ള വിമര്‍ശനങ്ങളായിരിക്കണം. സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ വരുന്ന പല ട്രോളുകളും വെറുപ്പും വിദ്വേഷവും ഉളവാക്കുന്നതാണ്.
അമ്മയെ തല്ലിയാലും മലയാളികള്‍ക്ക് രണ്ടു പക്ഷമുണ്ട്. നിലപാടുകള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ നേരത്തെ രാജുവിന്റെ നേര്‍ക്കായിരുന്നു ആക്രമണം. അഹങ്കാരി, താന്തോന്നി എന്നിങ്ങനെയായിരുന്നു അവനെ വിശേഷിപ്പിച്ചിരുന്നത്. പിന്നീട് ഈ ആക്രമിച്ചവര്‍ തന്നെ അതെല്ലാം മാറ്റിപ്പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളായി എന്റെ നേരെയാണ് ആക്രമണമെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു.

Post Your Comments Here ( Click here for malayalam )
Press Esc to close