മലയാളത്തില്‍ പരീക്ഷ നടത്തില്ലെങ്കില്‍ പിഎസ്‌സി പിരിച്ചുവിടണം: അടൂര്‍

മലയാളത്തില്‍ പരീക്ഷ നടത്തില്ലെങ്കില്‍ പിഎസ്‌സി പിരിച്ചുവിടണം: അടൂര്‍

ഗായത്രി-
തിരു: മലയാളത്തില്‍ പരീക്ഷ നടത്താന്‍ തയാറാകാത്ത പിഎസ്‌സി പിരിച്ചുവിടണമെന്നു സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. മലയാളത്തില്‍ പരീക്ഷ പിഎസ്‌സി പരീക്ഷ നടത്തണമെന്ന ആവശ്യമുന്നയിച്ചു പിഎസ്‌സി ഓഫീസിനു മുന്നില്‍ നടത്തിയ നിരാഹാര സമര വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരാള്‍ക്കു സ്വാഭാവികമായി മനസിലാകുന്ന ഭാഷ മാതൃഭാഷയാണ്. മാതൃഭാഷ അറിയുന്ന ഒരാള്‍ ഏതു ഭാഷയും പഠിക്കും. നമ്മുടെ ഭാഷ അറിഞ്ഞാല്‍ മാത്രമെ മറ്റു ഭാഷകള്‍ മനസിലാക്കാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ടു തന്നെ ഇംഗ്ലീഷില്‍ പരീക്ഷ നടത്തുന്നതാണ് നല്ലതെന്ന് അടൂര്‍ പറഞ്ഞു.
മലയാളത്തില്‍ പരീക്ഷ നടത്തുന്നതു സുരക്ഷിതമല്ലെന്ന വാദം യുക്തിരഹിതമാണ്. എഴുത്തുകാരുടെ, സാംസ്‌കാരിക പ്രവര്‍ത്തകരുടെ ഒക്കെ ചിന്തക്ക് എതിരായിട്ടാണു പബ്ലിക് സര്‍വീസ് കമ്മീഷന്‍ നില്‍കുന്നതെങ്കില്‍ അതിനു നിലനില്‍ക്കാന്‍ അവകാശമില്ല. സമര സമ്മര്‍ദ്ദങ്ങളുണ്ടായിട്ടും തീരുമാനം മാറ്റുന്നില്ലെങ്കില്‍ പിഎസ്‌സി പിരിച്ചുവിടണമെന്നും അടൂര്‍ ആവശ്യപ്പെട്ടു.

Post Your Comments Here ( Click here for malayalam )
Press Esc to close