ഇന്ത്യന്‍ ഹജ്ജ് സംഘത്തിന്റെ മക്കായാത്ര ഇന്നുമുതല്‍

ഇന്ത്യന്‍ ഹജ്ജ് സംഘത്തിന്റെ മക്കായാത്ര ഇന്നുമുതല്‍

അളക ഖാനം-
മദീന/കരിപ്പൂര്‍: ജൂലൈ നാലിന് മദീനയിലിറങ്ങിയ ആദ്യ ഇന്ത്യന്‍ ഹജ്ജ് സംഘം മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് വൈകീട്ട് നാലിന് മക്കയിലേക്ക് നീങ്ങും. ഡല്‍ഹിയില്‍നിന്ന് എയര്‍ ഇന്ത്യ വിമാനത്തിലെത്തിയ 420 പേരടങ്ങുന്ന സംഘമാണ് ഒമ്പതു ബസുകളിലായി മക്കയിലേക്ക് പോവുന്നത്. തീര്‍ത്ഥാടകരില്‍ അധികപേരും ആഗ്ര അലീഗഢ് സ്വദേശികളാണ്. പറയത്തക്ക പ്രയാസങ്ങളൊന്നുമില്ലാതെ എട്ട് ദിവസത്തെ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയ സന്തോഷത്തിലാണ് തീര്‍ത്ഥാടകര്‍. നാലാം തീയതി രണ്ടാം വിമാനത്തില്‍ വന്ന സംഘവും വെള്ളിയാഴ്ചതന്നെ മക്കയിലേക്ക് തിരിക്കും.
ഏഴാം തീയതി മുതല്‍ തുടങ്ങിയ മലയാളി ഹാജിമാരുടെ മദീന സന്ദര്‍ശനം പുരോഗമിക്കുന്നു. 20ാം തീയതിയാണ് കേരളത്തില്‍നിന്നുള്ള അവസാന ഹജ്ജ് വിമാനം.
ഇന്നും നാളെയുമായി കരിപ്പുരില്‍ നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2,100 തീര്‍ഥാടകര്‍ പുറപ്പെടും. ഇന്ന് മൂന്ന് വിമാനങ്ങളിലായി 900 പേരും നാളെ നാല് വിമാനങ്ങളിലായി 2100 പേരുമാണ് പുറപ്പെടുക. ഇക്കുറി ആദ്യമായാണ് ഒരേ ദിവസം നാല് വിമാനങ്ങള്‍ പുറപ്പെടുന്നത്. മുന്‍ ഷെഡ്യൂള്‍ പ്രകാരം മൂന്ന് വിമാനങ്ങളാണുണ്ടായിരുന്നത്. കരിപ്പൂരില്‍ നിന്ന് അധികമായി വര്‍ധിപ്പിച്ച സര്‍വിസാണ് നാളെ പുറപ്പെടുക. ഇതോടെ, കരിപ്പൂരില്‍ നിന്നുള്ള സര്‍വിസുകള്‍ 37 ആയി വര്‍ധിച്ചു. വെള്ളിയാഴ്ച യാത്ര പുറപ്പെടുന്നവരില്‍ 834ഉം വനിതകളാണ്.
45 വയസ്സിന് മുകളിലുള്ള സ്ത്രീകളുടെ വിഭാഗത്തില്‍ അവസരം ലഭിച്ചവരാണ് ഇവരിലധികവും. വ്യാഴാഴ്ച യാത്ര തിരിച്ച 900 പേരില്‍ 713ഉം വനിതകളായിരുന്നു. വ്യാഴാഴ്ച വരെ 3999 പേരാണ് മദീനയിലെത്തിയത്. ഇന്ന് രാവിലെ 9.55, ഉച്ചക്ക് 1.30, മൂന്ന് മണി എന്നീ സമയങ്ങളിലാണ് വിമാനം.നാളെ രാവിലെ 8.40, ഉച്ചക്ക് 2.25, 2.45, വൈകീട്ട് 5.20നുമാണ് വിമാനങ്ങള്‍. അവസാന ദിവസമാണ് ഇനി നാല് വിമാനങ്ങളുള്ളത്. വ്യാഴാഴ്ചയിലെ യാത്രയയപ്പു സംഗമത്തിനു ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, മുഹമ്മദ് ശഫീഖ് തങ്ങള്‍ തൃക്കരിപ്പൂര്‍, അഹമ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
45 വയസ്സിന് മുകളിലുള്ള സ്ത്രീകളുടെ വിഭാഗത്തില്‍ അവസരം ലഭിച്ചവരാണ് ഇവരിലധികവും. വ്യാഴാഴ്ച യാത്ര തിരിച്ച 900 പേരില്‍ 713ഉം വനിതകളായിരുന്നു. വ്യാഴാഴ്ച വരെ 3999 പേരാണ് മദീനയിലെത്തിയത്. വെള്ളിയാഴ്ച രാവിലെ 9.55, ഉച്ചക്ക് 1.30, മൂന്ന് മണി എന്നീ സമയങ്ങളിലാണ് വിമാനം. ശനിയാഴ്ച രാവിലെ 8.40, ഉച്ചക്ക് 2.25, 2.45, വൈകീട്ട് 5.20നുമാണ് വിമാനങ്ങള്‍. അവസാന ദിവസമാണ് ഇനി നാല് വിമാനങ്ങളുള്ളത്. വ്യാഴാഴ്ചയിലെ യാത്രയയപ്പു സംഗമത്തിനു ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, മുഹമ്മദ് ശഫീഖ് തങ്ങള്‍ തൃക്കരിപ്പൂര്‍, അഹമ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Post Your Comments Here ( Click here for malayalam )
Press Esc to close