മജീദ് മജീദിയുടെ ചിത്രത്തിനു പ്രദര്‍ശനാനുമതി നല്‍കാത്തത് കേന്ദ്രത്തിന്റെ കള്ളക്കളി

മജീദ് മജീദിയുടെ ചിത്രത്തിനു പ്രദര്‍ശനാനുമതി നല്‍കാത്തത് കേന്ദ്രത്തിന്റെ കള്ളക്കളി

ഫിദ-
തിരു: ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ ‘മുഹമ്മദ്: ദ മെസഞ്ചര്‍ ഓഫ് ഗോഡ്’ എന്ന ചിത്രത്തിനു പ്രദര്‍ശനാനുമതി നല്‍കാതിരുന്നത് കേന്ദ്രത്തിന്റെ കള്ളക്കളിയുടെ ഫലമാണെന്ന് കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോള്‍. ലച്ചിത്രമേളയുടെ ഭാഗമായി സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
പ്രദര്‍ശനാനുമതി തേടി ആഴ്ചകള്‍ക്കു മുന്‍പേ അപേക്ഷ നല്‍കിയിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കിയില്ല. ചിത്രത്തിന്റെ പ്രദര്‍ശനാനുമതി നിഷേധിച്ചതായി അറിയിക്കുന്നതു വഴിയുണ്ടാകുന്ന പ്രതിഷേധങ്ങള്‍ ഭയന്നാണ് കേന്ദ്രം മറുപടിയൊന്നും നല്‍കാതിരുന്നത്. ഇത് കേന്ദ്ര സര്‍ക്കാരിന്റെ കള്ളക്കളിയാണ് വെളിപ്പെടുത്തുന്നതെന്നും ബീനാപോള്‍ വ്യക്തമാക്കി.

Post Your Comments Here ( Click here for malayalam )
Press Esc to close