മഹീന്ദ്ര ‘മരാസൊ’ ബിഎസ് 6 വിപണിയില്‍

മഹീന്ദ്ര ‘മരാസൊ’ ബിഎസ് 6 വിപണിയില്‍

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര(എം ആന്‍ഡ് എം)യുടെ വിവിധോദ്ദേശ്യ വാഹന(എംപിവി)മായ ‘മരാസൊ’, ഭാരത് സ്‌റ്റേജ് 6 (ബിഎസ്-6) നിലവാരമുള്ള എന്‍ജിനുമായി വിപണിയിലെത്തി. നവീകരിച്ച ഡീസല്‍ എന്‍ജിനു പുറമെ ‘മരാസൊ’ വകഭേദങ്ങളുടെ ഘടനയിലും സൗകര്യങ്ങളിലും സംവിധാനങ്ങളിലുമൊക്കെ മഹീന്ദ്ര പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. വേരിയന്റുകളുടെ എണ്ണം നേരത്തെയുള്ളതില്‍ നിന്നും മൂന്നായി കുറച്ചിട്ടുണ്ട്. മുമ്പ് എം ടു, എം ഫോര്‍, എം സിക്‌സ്, എം എയ്റ്റ് എന്നീ പതിപ്പുകളില്‍ മരാസൊ ലഭ്യമായിരുന്നെങ്കില്‍ ഇനി എം ടു, എം ഫോര്‍ പ്ലസ്, എം സിക്‌സ് പ്ലസ് പതിപ്പുകള്‍ മാത്രമാണു വില്‍പനക്കുണ്ടാവുക. എല്ലാ വകഭേദങ്ങളും ഏഴ് അഥവാ എട്ട് സീറ്റ് ക്രമീകരണത്തോടെ ലഭ്യമാവും. മരാസൊയുടെ അടിസ്ഥാന വേരിയന്റുകളായ എം ടുവിന് 11.25 ലക്ഷം രൂപയാണ് ഡല്‍ഹി ഷോറൂമില്‍ വില. ബി എസ് നാല് നിലവാരമുള്ള സമാന മോഡലിനെ അപേക്ഷിച്ച് 1.26 ലക്ഷം രൂപ അധികമാണിത്. മുന്തിയ വകഭേദമായ എം സിക്‌സ് പ്ലസിന്റെ ഏഴു സീറ്റുള്ള പതിപ്പിന് 13.51 ലക്ഷം രൂപയും എട്ടു സീറ്റുള്ള വകഭേദത്തിന് 13.59 ലക്ഷം രൂപയുമാണു ഷോറൂം വില. മരാസൊയിലെ 1.5 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനില്‍ പരിഷ്‌കാരങ്ങള്‍ വരുത്തി ബി എസ് ആറ് നിലവാരത്തിലേക്ക് ഉയര്‍ത്തിയിരിക്കുകയാണു മഹീന്ദ്ര. മലിനീകരണ നിയന്ത്രണ നിലവാരം ഉയരുമ്പോളും 123 ബി എച്ച് പിയോളം കരുത്തും 300 എന്‍ എം വരെ ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. മുമ്പത്തെ പോലെ ആറു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സ് മാത്രമാണു ഫ്രണ്ട് വീല്‍ െ്രെഡവ് ലേ ഔട്ടുള്ള എം പി വിയിലെ ഏക ട്രാന്‍സ്മിഷന്‍ സാധ്യത. ‘മരാസൊ’യില്‍ ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ ലഭ്യമാക്കുമെന്ന മഹീന്ദ്രയുടെ പ്രഖ്യാപനം ഇതുവരെ നടപ്പായിട്ടില്ല. ക്രമേണ എം സ്റ്റാലിയന്‍ ശ്രേണിയിലെ പെട്രോള്‍ എന്‍ജിന്‍ സഹിതവും ‘മരാസൊ’ വില്‍പ്പനക്കെത്തും.

Post Your Comments Here ( Click here for malayalam )
Press Esc to close