അഴകിയ രാവണനായി മഹീന്ദ്ര ടിയുവി 300

അഴകിയ രാവണനായി മഹീന്ദ്ര ടിയുവി 300

ഫിദ
അഴകിലും ലുക്കിലും ഏറെ അകര്‍ഷണീയമായ പാക്ട് എസ്.യു.വി ടിയുവി 300ന്റെ പുതിയ മോഡല്‍ മഹീന്ദ്ര വിപണിയില്‍. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്രതാരവും മുന്‍ മിസ് കേരളയുമായ ദീപ്തി സതിയാണ് കാര്‍ പുറത്തിറക്കിയത്.
ടിയുവി 300 ടി 10 എന്ന് പേരിട്ട പതിപ്പിന് അകത്തും പുറത്തും രൂപത്തില്‍ ചെറിയ മാറ്റങ്ങളുണ്ട്. ഡ്യുവല്‍ ടോണ്‍ നിറത്തില്‍ മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ വാഹനം ലഭ്യമാകും. ഒറ്റനോട്ടത്തില്‍ വിപണിയിലുള്ള മോഡലിന്റെ തനിപകര്‍പ്പാണ് പുതിയ അതിഥി. കാര്‍ബണ്‍ ബ്ലാക്ക് ഫിനിഷിലാണ് ഹെഡ്‌ലാംമ്പ്, ഗ്രില്ലിനും ഫോഗ് ലാമ്പിന് ചുറ്റും ബ്ലാക്ക് ക്രേം നിറം സ്ഥാനംപിടിച്ചു. റൂഫ് റെയില്‍സിലെ മെറ്റാലിക് ഗ്രേ ഫിനിഷ്, 15 ഇഞ്ച് മെറ്റാലിക് ഗ്രേ അലോയി വീല്‍ എന്നിവ അഴക് വര്‍ധിപ്പുക്കുന്നു. അകത്തളത്തില്‍ 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ സിസ്റ്റം ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത്യാഢംബരവും ആധുനിക സജ്ജീകരണങ്ങളോടും കൂടിയാണ് ടി.യു.വി 300 നിര്‍മ്മിച്ചിരിക്കുന്നത്. 9.75 ലക്ഷം രൂപ മുതല്‍ 10.65 ലക്ഷം വരെയാണ് ഡല്‍ഹി എക്‌സ്‌ഷോറും വില.

Post Your Comments Here ( Click here for malayalam )
Press Esc to close