മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് ത്രീവീലര്‍ ട്രിയോ വിപണിയില്‍

മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് ത്രീവീലര്‍ ട്രിയോ വിപണിയില്‍

രാംനാഥ് ചാവ്‌ല-
ബംഗളൂരു: മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് ത്രീവീലറായ ട്രിയോ വിപണിയിലെത്തി. ബംഗളൂരുവില്‍ നടന്ന ചടങ്ങില്‍ മഹീന്ദ്ര ആന്റ്
്മഹീന്ദ്ര മാനേജിംഗ് ഡയറക്ടര്‍ ഡോ. പവന്‍ ഗോയങ്ക, മഹീന്ദ്ര ഇലക്ട്രിക് സി.ഇ.ഒ മഹേഷ് ബാബു എന്നിവര്‍ ചേര്‍ന്ന് ട്രിയോ വിപണിയിലിറക്കി. ട്രിയോ, ട്രിയോ യാരീ എന്നീ വേരിയന്റുകളാണ് ഈ ഇലക്ട്രിക് ഓട്ടോക്കുള്ളത്. നഗരയാത്രകള്‍ക്ക് ഇണങ്ങും വിധമാണ് ട്രിയോയുടെ രൂപകല്‍പ്പന. കാലാവസ്ഥയെ പ്രതിരോധിക്കാന്‍ കട്ടിയുള്ള ടോപ്പും ഉപയോഗിച്ചിരിക്കുന്നു. വിശാലമായ അകത്തളവും ശബ്ദരഹിത എന്‍ജിനും മികച്ച യാത്രാസുഖം സമ്മാനിക്കും. 5.4 കിലോവാട്ട് കരുത്തും 30 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കുമുള്ള ലിഥിയം അയണ്‍ ബാറ്ററിയാണ് ട്രിയോയിലുള്ളത്. ബാറ്ററി ഫുള്‍ ചാര്‍ജില്‍ 130 കിലോമീറ്രര്‍ വരെ ഓടാം. രണ്ട് കിലോവാട്ട് കരുത്തും 17.5 എന്‍.എം ടോര്‍ക്കുമുള്ള ലിഥിയം അയണ്‍ ബാറ്ററിയാണ് ട്രിയോ യാരീയെ നിയന്ത്രിക്കുന്നത്. ട്രിയോ മണിക്കൂറില്‍ 45 കിലോമീറ്രര്‍ വരെയും യാരീ 24.5 കിലോമീറ്റര്‍ വരെയും പരമാവധി വേഗത കൈവരിക്കും.
രാജ്യത്തെ ആദ്യ ഇലക്ട്രിക് ടെക്‌നോളജി പ്ലാന്റിനും ബംഗളൂരുവില്‍ മഹീന്ദ്ര തുടക്കമിട്ടു. 100 കോടി രൂപയാണ് നിര്‍മ്മാണച്ചെലവ്. കര്‍ണാടക വ്യവസായ മന്ത്രി കെ.ജി. ജോര്‍ജ് പ്ലാന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യമായ ബാറ്ററി പാക്ക്, മോട്ടോര്‍, പവര്‍ ഇലക്‌ട്രോണിക്‌സ് എന്നിവയാണ് ഇവിടെ നിര്‍മ്മിക്കുക. 200 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുന്ന പദ്ധതിയാണിത്. 1.36 ലക്ഷം രൂപയാണ് ബംഗളൂരു എക്‌സ്‌ഷോറൂം വില. ഇത് ബംഗളൂരുവിലെ ഫെയിം സബ്‌സിഡി ഉള്‍പ്പെട്ട വിലയാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close