മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അമേരിക്കയിലേക്ക്

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അമേരിക്കയിലേക്ക്

 

മുംബൈ: ഇന്ത്യന്‍ വാഹനനിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അമേരിക്കയിലേക്ക്. ഈ സാമ്പത്തികവര്‍ഷംതന്നെ അമേരിക്കയിലെ കമ്പനിയുടെ ആദ്യ നിര്‍മാണയൂണിറ്റ് പ്രവര്‍ത്തനം തുടങ്ങും. ആദ്യമായാണ് ഒരു ഇന്ത്യന്‍ വാഹനനിര്‍മാണ കമ്പനി അമേരിക്കയില്‍ യൂണിറ്റ് തുടങ്ങാന്‍ പദ്ധതിയിടുന്നത്. ഓഫ് റോഡ് യൂട്ടിലിറ്റി വാഹനങ്ങള്‍ക്കു പ്രാധാന്യം നല്കിയായിരിക്കും അമേരിക്കയില്‍ പ്രവര്‍ത്തനം തുടങ്ങുക. ലോകത്തിലെ ഏറ്റവും വലിയ വാഹന മാര്‍ക്കറ്റായതിനാലാണ് മഹീന്ദ്ര അമേരിക്കയെ ലക്ഷ്യംവച്ചത്. 150 കോടി ഡോളര്‍ മുതല്‍ മുടക്കി 250 കോടി വരുമാനമാണ് കമ്പനി ലക്ഷ്യമിടുന്നത്. 3,000 പേര്‍ക്ക് തൊഴിലവസരവും സൃഷ്ടിക്കും. കമ്പനിയുടെ നോര്‍ത്ത് അമേരിക്കന്‍ ടെക്‌നിക്കല്‍ സെന്ററില്‍ തയാറാക്കിയ ഡിസൈനിലായിരിക്കും ഓഫ് റോഡ് യൂട്ടിലിറ്റി വാഹനങ്ങള്‍ നിര്‍മിക്കുക. വര്‍ഷംതോറും ചുരുങ്ങിയ അളവില്‍ വാഹനങ്ങള്‍ ഇറക്കാനാണ് കമ്പനിയുടെ പദ്ധതി.

Post Your Comments Here ( Click here for malayalam )
Press Esc to close