ആനുകൂല്യങ്ങളുമായി മഹീന്ദ്ര ജിത്തോ

ആനുകൂല്യങ്ങളുമായി മഹീന്ദ്ര ജിത്തോ

 

മഹീന്ദ്രയുടെ മിനി ട്രക്കായ ജീത്തോ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. വായ്പ എടുത്ത് ജീത്തോ വാങ്ങുന്നവര്‍ക്ക് കുറഞ്ഞ ആദ്യ തവണയും പത്തുലക്ഷം രൂപയുടെ അപകട ഇന്‍ഷ്വറന്‍സും ഉള്‍പ്പെടുന്ന ആനിവേഴ്‌സറി ഓഫര്‍ ലഭിക്കും.
രണ്ടു ടണ്ണില്‍ താഴെ ചരക്കുകള്‍ വഹിക്കാന്‍ കഴിയുന്ന മിനി ട്രക്കാണ് ജീത്തോ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 25 ശതമാനം വില്‍പ്പന വളര്‍ച്ച ജീത്തോ നേടിയിരുന്നു. മികച്ച പ്രവര്‍ത്തനക്ഷമതയും ലിറ്ററിന് 33.4 കിലോമീറ്റര്‍ മൈലേജും ജീത്തോയുടെ പ്രത്യേകതയാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close