മഹാവീര്‍ കര്‍ണ്ണന്റെ ഒരുക്കം തുടങ്ങി

മഹാവീര്‍ കര്‍ണ്ണന്റെ ഒരുക്കം തുടങ്ങി

ഗായത്രി-
തിരു: പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ കൂറ്റന്‍ മണി പൂജിച്ച് ‘മഹാവീര്‍ കര്‍ണ്ണന്‍’ ചിത്രീകരണത്തിനുള്ള ഒരുക്കം തുടങ്ങി. വിക്രം നായകനാകുന്ന മഹാവീര്‍ കര്ണ്ണന്‍ എന്ന ആര്‍എസ് വിമല്‍ ചിത്രത്തില്‍ ഉപയോഗിക്കാനായി ഒരു കൂറ്റന്‍ മണി തിരുവനന്തപുരം പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ പൂജിച്ചാണ് ചിത്രീകരണത്തിന്റെ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. 30 അടി നീളമുള്ള കൂറ്റന്‍ രഥത്തില്‍ വെക്കാനാണ് ഈ മണി. ഈ കൂറ്റന്‍ രഥത്തിലാണ് ചിത്രത്തിലെ പ്രധാന രംഗങ്ങള്‍ ചിത്രീകരിക്കുക. 1001 മണികളാണ് രഥത്തില്‍ ഉള്ളത്. രാമോജി റാവു ഫിലിം സിറ്റിയിലേക്ക് ആണ് മണി പൂജിച്ച് കൊണ്ടുപോയത്. രണ്ടു അടി ഉയരവും, 30 കിലോ ഭാരവുമുണ്ട്. സെറ്റിന്റെ നിര്‍മ്മാണമാണ് ഇപ്പോള്‍ തുടങ്ങിയിട്ടുള്ളത്. 4 നില പൊക്കമുള്ള കൂറ്റന്‍ രഥം നിര്‍മ്മിക്കുന്നത് 40 പേര്‍ അടങ്ങിയ സംഘമാണ്. സുരേഷ് ഗോപി, ഇന്ദ്രന്‍സ് എന്നിവരും എഴുത്തുകാരന്‍ ജെയമോഹനും ചേര്‍ന്നാണ് ക്ഷേത്രത്തില്‍ നിന്ന് പൂജിച്ച മണി ഏറ്റുവാങ്ങിയത്. 300 കോടി രൂപ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം ആര്‍എസ് വിമലിന്റെ രണ്ടാമത്തെ ചിത്രമാണ്. പ്രിത്വിരാജിനെ ആണ് നായക വേഷത്തിലേക്ക് പരിഗണിച്ചിരുന്നത് എന്നാല്‍ അദ്ദേഹത്തിന്റെ തിരക്ക് കാരണം ഈ വേഷം വിക്രമിലേക്ക് എത്തുകയായിരുന്നു. 2020 അവസാനത്തോടെ ചിത്രം റീലീസ് ചെയ്യാനാണ് അണിയറക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ന്യൂ യോര്‍ക്ക് ബേസ് ചെയ്ത ഒരു കമ്പനിയാണ് ചിത്രത്തിന് ഫണ്ടിങ്ങ് ചെയ്യുന്നത്.

 

Post Your Comments Here ( Click here for malayalam )
Press Esc to close