രാജയുടെ രണ്ടാം വരവ്

രാജയുടെ രണ്ടാം വരവ്

ഗായത്രി-
പേരമ്പ്, യാത്ര എന്നീ അന്യഭാഷാ ചിത്രങ്ങളിലൂടെ മമ്മൂട്ടി എന്ന നടന്റെ അതുല്യ പ്രകടനം ഏറ്റെടുത്ത മലയാളികള്‍ കാത്തിരിക്കുന്ന ആഘോഷ ചിത്രമാണ് മധുരരാജ. പുലിമുരുകനുശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഉദയകൃഷ്ണയുടേതാണ് തിരക്കഥ.
പോക്കിരിരാജയിലെ കരുത്തനായ രാജ, നടേശന്‍ ഭരിക്കുന്ന പാണന്‍ തുരുത്ത് എന്ന സാങ്കല്‍പിക ഗ്രാമത്തിലെ പ്രശ്‌നപരിഹാരത്തിനായാണ് ഇത്തവണ എത്തുന്നത്. മധുരരാജയ്‌ക്കൊപ്പം ചിന്നരാജയും കൂട്ടിനുണ്ട്. പീറ്റര്‍ ഹെയ്‌നിന്റെ കിടിലന്‍ ആക്ഷന്‍സീനുകള്‍ ചിത്രത്തിന്റെ ഹൈലൈറ്റ്‌സാകും.
ആക്ഷന്‍, കോമഡി, പ്രണയം എന്നിവ ചേര്‍ത്തൊരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം തമിഴ്താരം ജയ്, ജഗപതി ബാബു, കരാട്ടെ രാജ, നെടുമുടി വേണു, വിജയരാഘവന്‍, സിദ്ദിഖ്, സന്തോഷ് കീഴാറ്റൂര്‍, നരേന്‍, നോബി, അനുശ്രീ, അന്ന രേഷ്മരാജന്‍, ഷംനാകാസിം, തെസ്‌നിഖാന്‍, ബാലചന്ദ്രന്‍ ചുളളിക്കാട്, കൈലാഷ്, ബിജുക്കുട്ടന്‍, സലീംകുമാര്‍, അജു വര്‍ഗീസ്, ബിജുക്കുട്ടന്‍, കലാഭവന്‍ ഷാജോണ്‍, എന്നിവരും അഭിനയിക്കും. ഒരു ഗാനസീനില്‍ സണ്ണിലിയോണും അഭിനയിക്കുന്നു. സംഗീതം ഗോപി സുന്ദര്‍, ഛായാഗ്രഹണം ഷാജി കുമാര്‍. നെല്‍സന്‍ ഐപ്പ് സിനിമാസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന് മുപ്പത് കോടിയാണ് ബഡ്ജറ്റ്.

 

Post Your Comments Here ( Click here for malayalam )
Press Esc to close