എം.എ.യൂസഫലി ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടിനല്‍കും

എം.എ.യൂസഫലി ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടിനല്‍കും

ഗായത്രി-
കൊച്ചി: പ്രളയ ബാധിതരെ സഹായിക്കാനായി ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ നല്‍കും. മൊത്തം ഏഴ് കോടി രൂപയാണ് അദ്ദേഹം ദുരിതാശ്വാസത്തിനായി ചെലവഴിക്കുന്നത്. ദുരിതമനുഭവിക്കുന്നവരുടെ ദുഖഃത്തില്‍ മനസുകൊണ്ട് പ്രാര്‍ത്ഥനാപൂര്‍വം പങ്കുചേരുകയാണെന്ന് യൂസഫലി പറഞ്ഞു. പ്രളയ ബാധിതരുടെ ദുരിതം സങ്കല്‍പ്പിക്കാവുന്നതിനും അപ്പുറമാണ്. കേരളം ഏറ്റവും ദുരിതമയമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. ദുരിത ബാധിതര്‍ക്ക് സാന്ത്വനമേകാന്‍ ഏവരും ഒത്തൊരുമിച്ച് രംഗത്തിറങ്ങണമെന്നും യൂസഫലി പറഞ്ഞു.

Post Your Comments Here ( Click here for malayalam )
Press Esc to close