ദാവോസിലെ ലോക സാമ്പത്തിക ഫോറത്തില്‍ ലുലു ഗ്രൂപ്പും

ദാവോസിലെ ലോക സാമ്പത്തിക ഫോറത്തില്‍ ലുലു ഗ്രൂപ്പും

അളക ഖാനം-
ദോഹ: സ്വിറ്റ്‌സര്‍ലന്റിലെ ദാവോസില്‍ ജനുവരി 25 വരെ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ ലുലു ഗ്രൂപ്പ് പങ്കെടുക്കും. സ്വകാര്യമേഖലയില്‍നിന്നും ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്‌സ് ഡയറക്ടറും ഖത്തരി ബിസിനസ്‌മെന്‍ അസോസിയേഷന്‍ അംഗവുമായ മുഹമ്മദ് അല്‍താഫ് ആണ് പങ്കെടുക്കുന്നത്. വര്‍ഷങ്ങളായി ലുലു ഖത്തറിനെ പ്രതിനിധികരിച്ച് ഫോറത്തില്‍ ഇദ്ദേഹം പങ്കെടുക്കുന്നുണ്ട്. കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സംഘടിപ്പിക്കുന്ന നിരവധി സുപ്രധാന സെഷനുകളിലും ഇത്തവണ അദ്ദേഹം പങ്കാളിയാകും. കഴിഞ്ഞവര്‍ഷമാണ് ആഗോളതലത്തില്‍ ഇത്തരമൊരു മുന്നേറ്റം സാധ്യമായത്.

Post Your Comments Here ( Click here for malayalam )
Press Esc to close