ലുലു ഗ്രൂപ്പിന് ഫിലിപ്പൈന്‍സില്‍ ഭക്ഷ്യ സംസ്‌കരണ കേന്ദ്രം

ലുലു ഗ്രൂപ്പിന് ഫിലിപ്പൈന്‍സില്‍ ഭക്ഷ്യ സംസ്‌കരണ കേന്ദ്രം

അളക ഖാനം-
മനില: ലുലു ഗ്രൂപ്പ് ആസിയാന്‍ രാജ്യങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടെര്‍ട്ടെയുമായി ലുലു ചെയര്‍മാന്‍ എം.എ.യൂസഫലി കൂടിക്കാഴ്ച നടത്തി. ലുലു ഗ്രൂപ്പിന്റെ ഫിലിപ്പൈന്‍സിലെ നിക്ഷേപ പദ്ധതികളെപ്പറ്റിയുള്ള വിശദമായ രൂപരേഖ യൂസഫലി അവതരിപ്പിച്ചു. ഫിലിപ്പൈന്‍സ് സര്‍ക്കാരിന്റെ എല്ലാ പിന്തുണയും കൂടിക്കാഴ്ചയില്‍ റോഡ്രിഗൊ യൂസഫലിക്ക് ഉറപ്പ് നല്‍കി.
ഇതിന്റെ ആദ്യപടിയായി ‘മെയ് എക്‌സ്‌പോര്‍ട്‌സ് ഫിലിപ്പൈന്‍സ്’ എന്ന പേരില്‍ ലുലു ഗ്രൂപ്പിന്റെ ഭക്ഷ്യ സംസ്‌കരണ കേന്ദ്രം ഫിലിപ്പൈന്‍സില്‍ പ്രവര്‍ത്തനമാരംഭിച്ചു. തലസ്ഥാനമായ മനിലക്കടുത്തുള്ള ലഗൂണ പ്രവിശ്യയിലെ പുതിയ കേന്ദ്രം ഫിലിപ്പൈന്‍സ് കൃഷി മന്ത്രി ഹോസെ ഗബ്രിയേല്‍ ഉദ്ഘാടനം ചെയ്തു. വൈവിധ്യമാര്‍ന്ന ഭക്ഷ്യ ഉപന്നങ്ങളുടെ കലവറയാണ് ഫിലിപ്പൈന്‍സ്. ഉന്നത നിലവാരമുള്ള ഭക്ഷ്യ വസ്തുക്കള്‍ കൂടുതലായി എത്തിക്കാന്‍ പുതിയ കേന്ദ്രത്തിലൂടെ സാധിക്കുമെന്ന് എം.എ.യൂസഫലി പറഞ്ഞു. ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് വിപണനം നടത്തുന്നത്. ഫിലിപ്പൈന്‍സില്‍ നിന്നുള്ള ഉപഭോക്താക്കള്‍ക്ക് ഇത് ഏറെ സഹായകരമാകും.
ലഗൂണ പ്രവിശ്യ ഗവര്‍ണര്‍ ലമില്‍ ഹെര്‍ണാണ്ടസ്, കലമ്പ മേയര്‍ ടിമ്മി ചിപ്പേക്കോ, ഫിലിപ്പൈന്‍സ് പ്രസിഡന്റിന്റെ ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിനിധി അമേബിള്‍ അഗ്വിലസ്, ഫിലിപ്പൈന്‍സിലെ യു.എ.ഇ.സ്ഥാനപതി ഹമദ് സയിദ് അല്‍ സാബി, ഇന്ത്യന്‍ സ്ഥാനപതി ജയ്ദീപ് മജുംദാര്‍, ഫിലിപ്പൈന്‍ എക്‌സ്‌പോര്‍ട്ട് പ്രോസസിംഗ് അതോറിട്ടി ഡയറക്ടര്‍ ജനറല്‍ ചരിതോ പ്ലാസ, ലുലു ചെയര്‍മാന്‍ എം.എ.യൂസഫലി, ലുലു ഡയറക്ടര്‍ എം.എ.സലീം, ലുലു ഫിലിപ്പൈന്‍സ് ജനറല്‍ മാനേജര്‍ രജ്മല്‍ റഫീഖ് എന്നിവരും സംബന്ധിച്ചു.

 

Post Your Comments Here ( Click here for malayalam )
Press Esc to close