ലൂസിഫറിന്റെ ടീസര്‍ മമ്മൂട്ടിയുടെ ഫെയ്‌സ്ബുക്ക് പേജ് വഴി റിലീസ് ചെയ്തു

ലൂസിഫറിന്റെ ടീസര്‍ മമ്മൂട്ടിയുടെ ഫെയ്‌സ്ബുക്ക് പേജ് വഴി റിലീസ് ചെയ്തു

ഗായത്രി-
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ടീസര്‍ ഇന്ന് മമ്മൂട്ടിയുടെ ഔദേ്യാഗിക ഫെയ്‌സ്ബുക്ക് പേജ് വഴി റിലീസ് ചെയ്തു. മോഹന്‍ലാലിന്റെ ചെറിയൊരു ലുക്ക് മാത്രമാണ് ടീസറില്‍ കാണിക്കുന്നത്. 45 സെക്കന്‍ഡുള്ള ടീസര്‍ ആരാധകര്‍ക്കിടയില്‍ തരംഗമാകുയാണ്. സ്റ്റീഫന്‍ നെടുംപള്ളി എന്ന രാഷ്ട്രീയപ്രവര്‍ത്തകനെയാണ് ലൂസിഫറില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക. ‘ചെയ്ത പാപങ്ങള്‍ക്ക് അല്ലെ അച്ചാ കുമ്പസാരിക്കേണ്ടത് ഉള്ളു…ചെയ്യാന്‍ പോകുന്ന പാപത്തിന് പറ്റില്ലല്ലോ’ ഇതാണ് ടീസറില്‍ മോഹന്‍ലാല്‍ പറയുന്ന ഡയലോഗ്. നായകകഥാപാത്രത്തിന്റെ അംബാസഡര്‍ കാറും ടീസറില്‍ വന്നു പോകുന്നുണ്ട്.
ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് വില്ലന്‍. കലാഭവന്‍ ഷാജോണ്‍ മോഹന്‍ലാലിന്റെ സഹായിയായി എത്തുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത്, ടൊവിനോ, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍. ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍പെടുന്ന സിനിമയാണ് ലൂസിഫര്‍. ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവ്. സംഗീതം ദീപക് ദേവ്. മാര്‍ച്ച് 28ന് ചിത്രം തിയറ്ററുകളിലെത്തും.

 

Lucifer Official Teaser

Here is the official teaser of "Lucifer" best wishes to Prithvi, Lal and the entire team 🙂

Mammootty இடுகையிட்ட தேதி: புதன், 12 டிசம்பர், 2018

Post Your Comments Here ( Click here for malayalam )
Press Esc to close