പാചകവാതക വില വീണ്ടും കൂട്ടി

പാചകവാതക വില വീണ്ടും കൂട്ടി

ഗായത്രി-
കൊച്ചി: ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക വില വീണ്ടും കൂട്ടി. സിലിണ്ടറിന് 50 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. രണ്ട് മാസത്തിനിടെ മൂന്നാം തവണയാണ് വീട്ടാവശ്യത്തിനുള്ള പാചകവാതക വില കൂട്ടുന്നത്.

കഴിഞ്ഞ മാസം രണ്ട് തവണ പാചകവാതക വില കൂട്ടിയിരുന്നു. ആദ്യം 50 രൂപയുടെയും പിന്നീട് 3 രൂപ 50 പൈസയുടെയും വര്‍ധനവാണ് വരുത്തിയത്. 2021 ഏപ്രിലിന് ശേഷം ഗാര്‍ഹിക സിലിണ്ടറിന് 240 രൂപയിലധികമാണ് വില വര്‍ധിച്ചത്. കഴിഞ്ഞ തവണ 3.50 രൂപയുടെ വര്‍ധന വരുത്തിയതോടെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഗാര്‍ഹിക സിലിണ്ടറിന്റെ വില 1000 കടന്നിരുന്നു. വിലക്കയറ്റത്തിനിടെ പാചകവാതക വില വര്‍ധിപ്പിച്ചത് ജനത്തിന് കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കും.

 

Post Your Comments Here ( Click here for malayalam )
Press Esc to close