ലോക്ക്ഡൗണ്‍ ഡേയ്‌സ്; ബിസികറ്റ്, ബേക്കറി ഉത്പന്നങ്ങളുടെ ഗുഡ് ഡേയ്‌സ്

ലോക്ക്ഡൗണ്‍ ഡേയ്‌സ്; ബിസികറ്റ്, ബേക്കറി ഉത്പന്നങ്ങളുടെ ഗുഡ് ഡേയ്‌സ്

രാംനാഥ് ചാവ്‌ല-
മുംബൈ: ലോക്ക്ഡൗണ്‍ കാലം ബിസികറ്റ് ബേക്കറി ഉത്പന്നങ്ങളുടെ നിര്‍മ്മാതാക്കളുടെ നല്ല ദിനങ്ങളായാണ് റിപ്പോര്‍ട്ടുകള്‍. പ്രമുഖ ബിസികറ്റ് നിര്‍മ്മാതാക്കളായ ബ്രിട്ടാനിയ സ്വന്തമാക്കിയത് വമ്പന്‍ നേട്ടം. ജൂണ്‍ മുപ്പതിന് അവസാനിച്ച ആദ്യപാദ കണക്കുകള്‍ പരിശോധിച്ചാല്‍ ബ്രിട്ടാനിയയുടെ വളര്‍ച്ച 117 ശതമാനമാണ്. ഇതോടെ ഇക്കാലയളവിലെ ബ്രിട്ടാനിയയുടെ വരുമാനം 545.7 കോടി ഡോളറാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരുപത്തിയാറ് ശതമാനമാണ് ബ്രിട്ടാനിയയുടെ വരുമാനത്തില്‍ വര്‍ദ്ധനവ്. രാജ്യത്തെ മറ്റു ബിസ്‌ക്കറ്റ് ബ്രാന്‍ഡുകള്‍ക്കും ഈ കാലയളവ് വളര്‍ച്ചയുടേതായിരുന്നു. കുറഞ്ഞ വിലയില്‍ കൂടുതല്‍ പ്രചാരം നേടിയ പാര്‍ലേജിയാണ് ഇക്കാര്യത്തില്‍ ഏറെ നേട്ടമുണ്ടാക്കിയത്. കഴിഞ്ഞ നാല് ദശകത്തിനിടയില്‍ ഇത്രയും വില്‍പ്പനയുണ്ടായിട്ടില്ലെന്നാണ് പാര്‍ലെജിയുടെ വില്‍പ്പനയെ ചൂണ്ടിക്കാട്ടി കമ്പനി അഭിപ്രായപ്പെട്ടിരുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് വാഹനമില്ലാതെ കാല്‍നടയായും മറ്റും സഞ്ചരിച്ച അന്യസംസ്ഥാന തൊഴിലാളികള്‍ വലിയ അളവില്‍ കുറഞ്ഞ വിലക്കുള്ള ബിസ്‌ക്കറ്റ് വാങ്ങി ശേഖരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതാണ് പാര്‍ലെ ജിയുടെ വില്‍പ്പന കുതിച്ചുയരാന്‍ കാരണമായത്. അതേ സമയം ബ്രിട്ടാനിയയുടെ പ്രിയ ബ്രാന്റുകളായ ഗുഡ് ഡേ, മില്‍ക്ക് ബിക്കിസ്, മാരി ഗോള്‍ഡ് തുടങ്ങിയവയും മികച്ച മുന്നേറിയിട്ടുണ്ട്. വീടുകളില്‍ വലിയ അളവില്‍ വാങ്ങി സൂക്ഷിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

Post Your Comments Here ( Click here for malayalam )
Press Esc to close