വായ്പ തിരിച്ചടക്കാത്തത് ക്രിമിനല്‍ കുറ്റമല്ല

വായ്പ തിരിച്ചടക്കാത്തത് ക്രിമിനല്‍ കുറ്റമല്ല

കൊച്ചി: ബാങ്ക് വായ്പ തിരിച്ചടക്കാത്തത് ക്രിമിനല്‍ കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി. സതീഷ് ചന്ദ്ര രത്തന്‍ലാല്‍ ഷായും ഗുജറാത്ത് സര്‍ക്കാരും കക്ഷികളായ കേസിലാണ് നിര്‍ണായക വിധിയുണ്ടായത്.
ഒരു വ്യക്തിക്ക് വായ്പ തിരിച്ചടക്കാന്‍ സാധിച്ചില്ല എന്നതുകൊണ്ടു മാത്രം അയാള്‍ക്കെതിരെ തട്ടിപ്പിന് ക്രിമിനല്‍ കേസ് എടുക്കാന്‍ സാധിക്കില്ല. ഇടപാടിന്റെ തുടക്കത്തിലേ ഗൂഢ ലക്ഷ്യം ഉണ്ടെന്നാല്‍ അത് ക്രിമിനല്‍ കേസിലേക്ക് നയിക്കാമെന്ന് ജസ്റ്റിസ് എന്‍വി രമണ, ജസ്റ്റിസ് മോഹന്‍ എം ശാന്തനഗൗഡര്‍ എന്നിവരടങ്ങിയ ബെഞ്ച് പ്രസ്താവിച്ചു.
വായ്പ തിരിച്ചടക്കാത്തതിന് പിന്നില്‍ ഗൂഢലക്ഷ്യമില്ലാത്തിടത്തോളം അത് ഐപിസി സെക്ഷന്‍ 405 പ്രകാരമുള്ള കുറ്റകൃത്യമല്ലെന്ന് ബെഞ്ച് വ്യക്തമാക്കി. എന്നാല്‍ തട്ടിപ്പായിരുന്നു ലക്ഷ്യമെന്ന് തെളിഞ്ഞാല്‍ അത് കുറ്റകരമാണ്.

 

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | Powered by : Swap IT Solutions Pvt. Ltd.