ചുണ്ടഴകിന് ലിപ്സ്റ്റിക്കുകള്‍

ചുണ്ടഴകിന് ലിപ്സ്റ്റിക്കുകള്‍

ഫിദ
ലിപ്സ്റ്റിക്കുകള്‍ ഇന്നൊരു ട്രെന്റാണ്. നിങ്ങള്‍ എവിടേക്ക് പോകുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ലിപ്സ്റ്റിക്കുകളുടെ നിറങ്ങള്‍ തെരഞ്ഞെടുക്കേണ്ടത്.
കോളജില്‍ പോകുമ്പോഴും പാര്‍ട്ടിക്ക് പോകുമ്പോഴും ഒരേ തരത്തിലുള്ള നിറങ്ങള്‍ ഉപയോഗിക്കുന്നത് നല്ലതല്ല. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ ഒരിക്കലും അവിടെ ശ്രദ്ധാകേന്ദ്രമാവില്ല. ഓഫീസുകളില്‍ എല്ലാവരും സാധാരണ ഫോമല്‍ വേഷങ്ങളാണ് ഉപയോഗിക്കുക. അതുകൊണ്ട് തന്നെ കുറച്ച് ഡാര്‍ക്കായ തിളക്കം കുറഞ്ഞ ലിപ്സ്റ്റിക്കുകളാണ് ഇത്തരം പാര്‍ട്ടികള്‍ക്ക് നല്ലത്. ഇത്തരത്തിലുള്ള നിറങ്ങളാണ് ഓഫീസ് പാര്‍ട്ടികള്‍ക്ക് കൂടുതല്‍ യോജിക്കുക.
നിങ്ങള്‍ ധരിച്ചിരിക്കുന്ന ഡ്രസ്സിന്റെ നിറത്തിന് ഇണങ്ങുന്ന രീതിയിലുള്ള ലിപ്സ്റ്റിക്കുകളാവണം നിങ്ങള്‍ ഉപയോഗിക്കേണ്ടത്.
കുടുംബങ്ങളില്‍ നടക്കുന്ന ചടങ്ങുകളില്‍ അത് വിവാഹമായാലും മറ്റെന്തായാലും വ്യത്യസ്ത നിറത്തിലുള്ള ലിപ്സ്റ്റിക്കുകള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം. ഇത്തരം ചടങ്ങുകള്‍ക്ക് പോകുമ്പോള്‍ തിളങ്ങുന്ന നിറത്തിലുള്ള ലിപ്സ്റ്റിക്കുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടും.
നിങ്ങള്‍ ധരിച്ചിരുക്കുന്ന ഡ്രസ്സിന്റെ നിറവും തരവും നോക്കി വേണം ലിപ്സ്റ്റിക്കുകള്‍ തിരഞ്ഞെടുക്കാന്‍. ബ്രൈറ്റ് പിങ്ക് നിറത്തിലുള്ളതോ നിങ്ങളുടെ ഡ്രസ്സിന്റെ നിറത്തിലുള്ളതോ ആയ ലിപ്സ്റ്റിക്കുകള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം.ലിപ്സ്റ്റിക്കിന്റെ കൂടെ ലിപ്‌ഗ്ലോ കൂടി ഉപയോഗിക്കുകയാണെങ്കില്‍ ചുണ്ടിന് നല്ല തിളക്കം ലഭിക്കും.
കൂട്ടുകാരുടെ കൂടെ പുറത്ത് പോകുമ്പോള്‍ അത് ഷോപ്പിങിനായാലും വേറെ എവിടേക്കായാലു െ്രെബറ്റ് നിറത്തിലുള്ള ലിപ്സ്റ്റിക്കുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. പിങ്ക്, മെറൂണ്‍ എന്നീ നിറങ്ങളിലുള്ള ലിപ്സ്റ്റിക്കുകള്‍ ഉപയോഗിച്ചാല്‍ മനോഹരമായിരിക്കും. നിങ്ങളുടെ ഡ്രസ്സിന് ചേര്‍ന്ന നിറങ്ങളും ഉപയോഗിക്കാം.ലിപ്സ്റ്റിക് ഉപയോഗിക്കുന്നതിനുമുമ്പ് ചുണ്ടുകളില്‍ ലിപ് ബാം ഉപയോഗിക്കുകയാണെങ്കില്‍ നിങ്ങളുടെ ചുണ്ടുകള്‍ ഊര്‍പ്പമുള്ളതാവുകയും ലിപ്സ്റ്റിക് കൂടുതല്‍ നേരം നിലനില്‍ക്കുകയും ചെയ്യും.

Post Your Comments Here ( Click here for malayalam )
Press Esc to close