ഓണം വിപണി ലക്ഷ്യമിട്ട് വന്‍ ഓഫറുമായി എല്‍ജി

ഓണം വിപണി ലക്ഷ്യമിട്ട് വന്‍ ഓഫറുമായി എല്‍ജി

 

 

കൊച്ചി: ഓണം വിപണി ലക്ഷ്യമിട്ട് എല്‍ജി ഇലക്‌ട്രോണിക്‌സ് ഇന്ത്യ ലിമിറ്റഡ് 550 കോടിയുടെ ഓഫറുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ഇരുപതു വര്‍ഷം പിന്നിടുന്നതോടനുബന്ധിച്ചു കുറഞ്ഞ വിലകളിലും ആകര്‍ഷകമായ സ്‌കീമുകളിലും എല്‍ജി ഉത്പന്നങ്ങള്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കുമെന്നു കമ്പനി മേധവികള്‍ പറഞ്ഞു. നവീന ദൃശ്യാനുഭവം പകരുന്ന ഒലെഡ് ടിവികള്‍ എല്‍ജിയുടെ സവിശേഷതയാണ്. ഡോള്‍ബി വിഷന്‍, ഡോള്‍ബി അറ്റ്‌മോസ്, ടെക്‌നികളറിന്റെ കളര്‍ സയന്‍സ് എക്‌സ്‌പെര്‍ട്ടൈസ് എന്നീ പ്രത്യേകതകളാണ് ഇവയ്ക്കുള്ളത്. പുതുതലമുറ എച്ച്ഡിആര്‍ പ്ലേ ചെയ്യുന്നതിനു ഓലെഡ് ടിവികള്‍ക്കു സാധിക്കും.
ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായതില്‍ ഏറ്റവുമധികം ശേഷിയുള്ള 21 കിലോ ട്വിന്‍ വാഷിംഗ് മെഷീന്‍, 48 ശതമാനം ഊര്‍ജക്ഷമത അവകാശപ്പെടുന്ന സ്മാര്‍ട്ട് ഇന്‍വെര്‍ട്ടര്‍ കംപ്രസര്‍ ടെക്‌നോളജിയുള്ള റഫ്രിജറേറ്ററുകള്‍, ട്രൂ ഫില്‍ട്രേഷന്‍, ട്രൂ പ്രിസര്‍വേഷന്‍, ട്രൂ മെയിന്റനന്‍സ് സങ്കേതങ്ങളുള്ള വാട്ടര്‍ പ്യൂരിഫയറുകള്‍ എന്നിവയും ഓണക്കാലത്ത് എല്‍ജി അവതരിപ്പിക്കുന്നുണ്ട്.

 

Post Your Comments Here ( Click here for malayalam )
Press Esc to close