ഡാവിഞ്ചിയുടെ പെയിന്റിംഗ് ‘ദി സേവിയര്‍ ഓഫ് ദി വേള്‍ഡ്’ ലേലത്തിന്

ഡാവിഞ്ചിയുടെ പെയിന്റിംഗ് ‘ദി സേവിയര്‍ ഓഫ് ദി വേള്‍ഡ്’ ലേലത്തിന്

മൊണാലിസ വരച്ച അതേകാലഘട്ടത്തില്‍ വിഖ്യാത ഇറ്റാലിയന്‍ ചിത്രകാരന്‍ ലിയൊനാര്‍ഡൊ ഡാവിഞ്ചി പൂര്‍ത്തിയാക്കിയതെന്ന് കരുതുന്ന പെയിന്റിങ് ‘ദി സേവിയര്‍ ഓഫ് ദി വേള്‍ഡ് ലേലത്തിന്. സ്വാകാര്യ വ്യക്തികളുടെ കൈവശമുള്ള ഡാവിഞ്ചിയുടെ അവസാന ചിത്രത്തിന് നവംബര്‍ 15ന് നടക്കുന്ന ലേലത്തില്‍ പത്ത് കോടിയോളം ഡോളര്‍ ലഭിക്കുമെന്നാണ് ന്യൂയോര്‍ക്ക് ക്രിസ്റ്റീസ് ലേലകേന്ദ്രത്തിന്റെ പ്രതീക്ഷ.
ഡാവിഞ്ചി 1500 കാലഘട്ടത്തിലാണ് ചിത്രം വരച്ചതെന്ന് കരുതുന്നു. യഥാര്‍ഥചിത്രത്തിന്റെ പകര്‍പ്പാണ് നിലവിലുള്ളതെന്ന് നേരത്തേ സംശയിക്കപ്പെട്ടിരുന്നു. എന്നാല്‍, അടുത്തകാലത്ത് നടന്ന പരിശോധനകളില്‍ ചിത്രം യഥാര്‍ഥ പതിപ്പുതന്നെയെന്ന് തെളിഞ്ഞു.
ഡാവിഞ്ചിയുടെ 20 പെയിന്റിങ്ങുകള്‍മാത്രമാണ് കാലത്തെ അതിജീവിച്ച് കേടില്ലാതെ നിലനില്‍ക്കുന്നത്. സേവിയര്‍ ഓഫ് ദി വേള്‍ഡ് ഒഴിയകെയുള്ളതെല്ലാം മ്യൂസിയങ്ങളിലും പൊതുസ്ഥാപനങ്ങളിലുമാണുള്ളത്. അതുകൊണ്ടുതന്നെ ചിത്രം അത്യപൂര്‍വമായി കണക്കാക്കപ്പെടുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close