പുതിയ തന്ത്രങ്ങളുമായി ലെനോവ

പുതിയ തന്ത്രങ്ങളുമായി ലെനോവ

വിഷ്ണു പ്രതാപ്
പുതിയ മോഡല്‍ സ്മാര്‍ട്ട് ഫോണുമായി ലെനോവ. വിപണിയിലെത്തി മണിക്കൂറുകള്‍ക്കകം മികച്ച ഫോണ്‍ എന്ന വിശേഷണമാണ് ലെനോവോ കെ 8 പ്ലസ് സ്വന്തമാക്കുന്നത്. വിലയുടെ കാര്യം പരിശോധിക്കുമ്പോള്‍ മെച്ചമുളള സവിശേഷതകളാണ് ഫോണിന് കരുത്താകുന്നത്. ഡ്യുവല്‍ ലെന്‍സ് ക്യാമറയുള്ള ഫോണിന് 4000 എം എ എച്ച് ബാറ്ററിയുടെ കരുത്തുമുണ്ട്. 13 മെഗാപിക്‌സലിന്റേയും 5 മെഗാപിക്‌സലിന്റേയും രണ്ട് ക്യാമറകള്‍ ആണ് പിന്‍ ക്യാമറയുടെ സവിശേഷത. 8 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയും ആകര്‍ഷണീയമാണ്. 32 ജിബിയാണ് ഫോണിന്റെ ഇന്റേണല്‍ മെമ്മറി. 128 ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് വഴി സ്‌റ്റോറേജ് വര്‍ധിപ്പിക്കാം.4 ജി വോള്‍ടി, വൈഫൈ, ബ്ലൂടൂത്ത്, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക്, മൈക്രോ യുഎസ്ബി പോര്‍ട്ട്, ഒടിജി എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍.
ഇടത് പാനലില്‍ പ്ലേബാക്ക് നിയന്ത്രിക്കാനുള്ള മ്യൂസിക് ബട്ടനാണ് കെ 8 പ്ലസിന്റെ പ്രധാന സവിശേഷതകളില്‍ പെടും. ഡോള്‍ബി അറ്റ്‌മോസിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ശബ്ദസംവിധാനം മറ്റൊരു പ്രത്യേകതയാണ്. 5.2 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണുള്ളത്. കെ 8 പ്ലസിനെ പോലെ ഒരു പാര്‍ട്ടി ഫ്‌ലാഷും സെല്‍ഫി ക്യാമറക്കൊപ്പം ഉണ്ട്. വിനം ബ്ലാക്ക്, ഗോള്‍ഡ് എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് കെ 8 പ്ലസ് വിപണിയില്‍ എത്തിയത്. ഓക്ടാകോര്‍ മീഡിയാടെക് ഹീലിയോ പി 25 എസ്ഓസി പ്രൊസസറിന്റെ കരുത്തോടെ എത്തുന്ന ഫോണില്‍ 3 ജിബി റാം ആണുള്ളത്. 10999 രൂപയാണ് ഓണ്‍ലൈന്‍ വില.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES