അകലം പാലിക്കേണ്ടിടത്ത് അത് ചെയ്യാറുണ്ട്

അകലം പാലിക്കേണ്ടിടത്ത് അത് ചെയ്യാറുണ്ട്

ഗായത്രി
അകലം പാലിക്കേണ്ടിടത്ത് ഞാന്‍ കൃത്യമായി അത് പാലിക്കാറുണ്ടെന്ന് നടി ലെന. ക്ലിനിക്കല്‍ സൈക്കോളജി പഠനം വ്യക്തികളെ മനസിലാക്കാന്‍ സഹായിച്ചിട്ടുണ്ട്. പുതിയ സൗഹൃദങ്ങള്‍ ഉണ്ടാക്കാന്‍ താല്‍പ്പര്യം ഇല്ല. പഴയതുതന്നെ കാത്തു സൂക്ഷിക്കുകയാണു ചെയ്യുന്നതെന്നും ലെന പറഞ്ഞു. ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് ലെന തന്റെ മനസ്സ് തുറന്നനത്.
ജിവിതത്തില്‍ ഇനി പങ്കാളി വേണ്ടെ. തന്റേത് സ്വന്തമായ തീരുമാനമാണെന്നും അവര്‍ പറഞ്ഞു. ഒരുപാട് സിനിമകളില്‍ അഭിനയിച്ചുവെങ്കിലും ആളുകള്‍ക്ക് ഇപ്പോഴും അറിയേണ്ടതു നാലു വര്‍ഷം മുമ്പു വേര്‍പെടുത്തിയ വിവാഹബന്ധത്തെക്കുറിച്ചാണ്. സൈക്കോളജി പഠിച്ചതും മോഡലിംഗ് ചെയ്തതും സിനിമയില്‍ അഭിനയിച്ചതും എല്ലാം തന്റെ മാത്രം ഇഷ്ടപ്രകാരമായിരുന്നു എന്നു ലെന പറയുന്നു. സ്വന്തം വ്യക്തിത്വം കാത്തു സൂക്ഷിക്കാന്‍ വേണ്ടിയാണ് താന്‍ വഴക്കുണ്ടാക്കുന്നത്.
സിനിമയില്‍ നിര്‍ബന്ധിച്ച് ഒന്നും ചെയ്യാന്‍ ആരും പ്രേരിപ്പിക്കില്ല. ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ അവരെ പിണക്കാതെ മുഖത്തു നോക്കി പറയുന്നതാണു ശീലമെന്നും ലെന കൂട്ടിച്ചേര്‍ത്തു.

 

Post Your Comments Here ( Click here for malayalam )
Press Esc to close