കാബേജിനെയും ചീരയെയും അവഗണിക്കരുത്

കാബേജിനെയും ചീരയെയും അവഗണിക്കരുത്

ഗായത്രി
മലയാളികളുടെ ഭക്ഷണ വിഭവങ്ങളില്‍ പ്രധാനപ്പെട്ടതാണ് കാബേജും ചീരയും. നമ്മുടെ ആരോഗ്യത്തിന് വേണ്ടി നല്ല അസല്‍ സംഭാവനകള്‍ നല്‍കുന്നവരാണ് ഇവ രണ്ടും. ചീരയും കാബേജും ശാരീരികമായും ബൗദ്ധികമായും ചെറുപ്പം നിലനിറുത്താന്‍ സഹായിക്കുമെന്ന് ഇല്ലിനോയിസ് സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞിരിക്കുകയാണ്. ഈ ഭക്ഷ്യ വസ്തുക്കളില്‍ ശരീരത്തിനാവശ്യമായ ല്യൂട്ടിന്‍ എന്ന പോഷകം ധാരാളമായി കാണപ്പെടുന്നതാണ് കാരണം. ല്യൂട്ടിന്‍ ശരീരത്തിന് നിര്‍മ്മിക്കാനാവില്ല ഇത് ഭക്ഷണത്തിലൂടെ ശേഖരിക്കാന്‍ മാത്രമേ കഴിയൂ. തലച്ചോറിലെ കോശങ്ങളിലും കണ്ണിലുമാണ് ഇവ ശേഖരിക്കപ്പെടുന്നത്. മാത്രമല്ല, ചീരയും കാബേജും ഓര്‍മശക്തിയെയും കാര്യക്ഷമമാക്കുന്നുണ്ട്. അതു കൊണ്ട് ഓരു കാര്യം ഓര്‍ത്താല്‍ നന്ന് പച്ചക്കറി വാങ്ങുമ്പോള്‍ ചീരയെയും കാബേജിനെയും അവഗണച്ചേക്കരുത്.

 

Post Your Comments Here ( Click here for malayalam )
Press Esc to close