വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ ലാവ ഇന്റര്‍നാഷണലിന്റെ ഏറ്റവും പുതിയ ബജറ്റ് ഫോണ്‍ ലാവ ബ്ലേസ് അവതരിപ്പിച്ചു.
ലാവ ബ്ലേസിന്റെ 3 ജിബി റാം + 64 ജിബി സ്‌റ്റോറേജ് മോഡലിന്റെ വില 8,699 രൂപയാണ്. നാല് വ്യത്യസ്ത കളര്‍ ഓപ്ഷനുകളില്‍ വരുന്ന ഈ സ്മാര്‍ട് ഫോണ്‍ മീഡിയടെക് ഹീലിയോ എ22 പ്രോസസര്‍ ആണുള്ളത്.
ഗ്ലാസ് ബ്ലാക്ക്, ഗ്ലാസ് ബ്ലൂ, ഗ്ലാസ് ഗ്രീന്‍, ഗ്ലാസ് റെഡ് കളര്‍ വേരിയന്റുകളിലാണ് ഫോണ്‍ വരുന്നത്.
ലാവ ബ്ലേസിന് 13 മെഗാപിക്‌സല്‍ എഐ ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണവും എല്‍ഇഡി ഫല്‍ഷുമുണ്ട്.
എച്ച്ഡിആര്‍, പനോരമ, പോര്‍ട്രെയ്റ്റ്, ബ്യൂട്ടി, ടൈംലാപ്‌സ് ഫൊട്ടോഗ്രഫി എന്നിവയുള്‍പ്പെടെയുള്ള ക്യാമറ മോഡുകളും ഫില്‍ട്ടറുകളും ഫോണിലുണ്ട്. സ്‌ക്രീന്‍ ഫല്‍ഷോടു കൂടിയ 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും ഉണ്ട്.
മൈക്രോ എസ്ഡി കാര്‍ഡ് വഴി 256 ജിബി വരെ വികസിപ്പിക്കാവുന്ന 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജുമായാണ് ഫോണ്‍ വരുന്നത്.
ഫിംഗര്‍പ്രിന്റ് സെന്‍സറും ഫേസ് അണ്‍ലോക്ക് ഫീച്ചറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലാവ ബ്ലേസില്‍ 5,000 എംഎഎച്ച് ആണ് ബാറ്ററി. ഒറ്റ ചാര്‍ജില്‍ 40 മണിക്കൂര്‍ വരെ പ്ലേബാക്ക് സമയവും 25 ദിവസത്തെ സ്റ്റാന്‍ഡ്‌ബൈ സമയവും ലഭിക്കുമെന്നാണ് ലാവ അവകാശപ്പെടുന്നത്.