അവസാനത്തെ ‘സബിയ്യ’ ഞാനായിരിക്കട്ടെ…

അവസാനത്തെ ‘സബിയ്യ’ ഞാനായിരിക്കട്ടെ…

അളക ഖാനം-
നാദിയ മുറാദ് എന്ന യസീദി പെണ്‍കുട്ടി തന്റെ ആത്മകഥക്ക് ‘അവസാനത്തെ പെണ്‍കുട്ടി’ എന്നായിരുന്നു പേര് നല്‍കിയത്. ഐഎസിന്റെ കൊടിയ ലൈംഗിക പീഡനങ്ങളേറ്റുവാങ്ങേണ്ടി വന്ന യസീദി പെണ്‍കുട്ടികളുടെ നീണ്ടനിരയില്‍ ഒടുവിലത്തവള്‍ താനാകണം എന്നായിരിക്കാം നാദിയ ആഗ്രഹിച്ചത്. അവസാനത്തെ പെണ്‍കുട്ടി നാദിയ മുറാദ്’ എന്ന നാദിയയുടെ മാത്രം ജീവിതമല്ല, മറിച്ച് യസീദികളുടെ തന്നെ ജീവിതമാണ്.
പുസ്തക വായനയിലേക്ക് കടക്കുന്നതിന് മുമ്പ് ആരാണ് യസീദികള്‍ എന്ന് പറഞ്ഞു തരാം.
സാത്താന്‍ എന്ന് പേരുള്ള മലക്ക് തൗസിനെ ആരാധിക്കുന്നവവരാണ് യസീദികള്‍. അതുകൊണ്ട് തന്നെ അവര്‍ പലര്‍ക്കും അനഭിമതരാണ്. വിഗ്രഹാരാധാന നടത്തുന്ന ഇവര്‍, ബൈബിളും ഖുറാനും ഒരുപോലെ വിശുദ്ധഗ്രന്ഥമായി കരുതുന്നു. എല്ലാ മതങ്ങളെയും ഒരുപോലെ കാണുകയും അവയുടെ ഗുണങ്ങള്‍ സ്വാംശീകരിക്കുകയും ചെയ്തിട്ടും മറ്റു മതസ്ഥര്‍ സംശയത്തോടെ മാത്രം നോക്കുന്നവര്‍. ഇവരോട് എത്രത്തോളം ക്രൂരത കാട്ടാമോ തങ്ങള്‍ക്ക് അത്രയും ദൈവപ്രീതി ലഭിക്കുമെന്ന് ഐഎസിലെ ഓരോ അംഗവും വിശ്വസിക്കുന്നത്. ഇത് തന്നെയാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള യസീദി പീഡനചരിത്രത്തിന് പുറകിലുള്ള കാരണങ്ങള്‍. യസീദി പുരുഷന്മാരെ കൂട്ടത്തോടെ കൊന്നൊടുക്കി, പെണ്‍കുട്ടികളെയും സ്ത്രീകളെയും ഐഎസ് പോരാളികളുടെ സബിയ്യ (ലൈംഗിക അടിമ)കളാക്കുന്നു. നാദിയയും അവരില്‍ ഒരാള്‍ മാത്രം. ബാക്കി കാര്യങ്ങള്‍ ഓരോ ചാപ്റ്റര്‍ കഴുയുമ്പോഴും നമുക്ക് ചര്‍ച്ച ചെയ്യാം.

 

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES