74 ലക്ഷത്തിന് നിതംബം ഇന്‍ഷുര്‍ ചെയ്ത് പോര്‍ച്ചുഗീസ് ഗായിക

74 ലക്ഷത്തിന് നിതംബം ഇന്‍ഷുര്‍ ചെയ്ത് പോര്‍ച്ചുഗീസ് ഗായിക

അളകാ ഖാനം-
ന്യൂഡല്‍ഹി: പോര്‍ച്ചുഗീസ് ഗായിക ലാറിസ മാക്‌സിമാനോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് പുതുമയുള്ള ഒരു കാര്യത്തിന്റെ പേരിലാണ്. അതെന്താണെന്നല്ലേ…

തന്റെ നിതംബം ഇന്‍ഷുര്‍ ചെയ്തതിലൂടെയാണ് ഇവര്‍ ഇപ്പോള്‍ വൈറലായത്. ഏകദേശം 74 ലക്ഷം രൂപയ്ക്കാണ് ഒരു മോഡല്‍ കൂടിയായ ലാറിസ നിതംബം ഇന്‍ഷുര്‍ ചെയ്തത്. ഗാനരചയിതാവ്, ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് എന്നീ നിലകളിളും പ്രശസ്തയാണ് ലാറിസ.

105 സെന്റീമീറ്റര്‍ വലിപ്പമുള്ള ലാറിസയുടെ പിന്‍ഭാഗം ഇന്‍ഷ്വര്‍ ചെയ്യാനായി അവള്‍ 78,000 പൗണ്ട് ചെലവഴിച്ചു. മിസ് ബംബം 2022 മത്സരത്തില്‍ വിജയിക്കുകയാണെങ്കില്‍ തന്റെ ഹിപ് ഇന്‍ഷുറന്‍സിന്റെ വില ഇനിയും വര്‍ദ്ധിപ്പിക്കുമെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു. പിന്‍വശത്തിന്റെ വലുപ്പം കൂട്ടാനായി ഹിപ് ട്രെയിനിങും ലാറിസയ്ക്കുണ്ട്.

എല്ലാ വര്‍ഷവും ബ്രസീലിലെ സാന്‍ പോളോയിലാണ് മിസ് ബംബം മത്സരം നടക്കുന്നത്. ലോകമെമ്പാടുമുള്ള ആളുകളെ ഇത് ആകര്‍ഷിക്കുന്നു. അതേസമയം പിന്‍വശം ഇന്‍ഷ്വര്‍ ചെയ്ത ഏക വ്യക്തിയല്ല ലാറിസ.

Post Your Comments Here ( Click here for malayalam )
Press Esc to close