പുതുവര്‍ഷ വിപണിയില്‍ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍

പുതുവര്‍ഷ വിപണിയില്‍ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍

വിഷ്ണു പ്രതാപ്-
പുതുവര്‍ഷ വിപണിയില്‍ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ എത്തുമെന്ന് കമ്പനി. രണ്ട് പെട്രോള്‍, രണ്ട് ഡീസല്‍ എഞ്ചിനുകള്‍, ഒരു ഹൈബ്രിഡ് എഞ്ചിന്‍ എന്നിവ ഉള്‍പ്പെടുന്ന നാല് എഞ്ചിന്‍ ഓപ്ഷനുകളാകും ഡിഫെന്‍ഡറില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനായ 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ‘ജ300’ എഞ്ചിന്‍ മാത്രമായിരിക്കും കമ്പനി ഇന്ത്യയില്‍ അവതരിപ്പിക്കുക. ഈ യൂണിറ്റ് 269 യവു കരുത്തില്‍ 400 ചാ ീേൃൂൗല ഉത്പാദിപ്പിക്കുന്നു. ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സും ഓള്‍വീല്‍ െ്രെഡവ് സിസ്റ്റവും വാഹനത്തിന് സ്റ്റാന്‍ഡേര്‍ഡ് ആയി ലഭിക്കും. ഗ്ലോബല്‍ മോഡലില്‍ കാണുന്നതുപോലെ ടെയില്‍ഗേറ്റില്‍ ഘടിപ്പിച്ച സ്‌പെയര്‍ വീല്‍ ഇല്ലാത്ത ഡിഫന്‍ഡറിന്റെ അഞ്ച് ഡോര്‍ പതിപ്പാകും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുക.
ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ 110ന് 80 ലക്ഷം രൂപ മുതല്‍ 97 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. രണ്ട് അറ്റത്തും സില്‍വര്‍ സ്‌കഫ് പ്ലേറ്റുകള്‍ എന്നിവയും ഡിഫെന്‍ഡറിന്റെ പുറംമോഡിയിലെ സവിശേഷതകളാണ്. ലെതര്‍ സീറ്റുകള്‍, മെറിഡിയന്‍ ഓഡിയോ സിസ്റ്റം, ബ്ലൈന്‍ഡ് സ്‌പോട്ട് വാര്‍ണിംഗ് പോലുള്ള അധിക െ്രെഡവര്‍ എയ്ഡുകള്‍, ഒരു വെര്‍ച്വല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയും വാഹനത്തില്‍ ഇടംപിടിക്കുന്നു. ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സിഗ്‌നേച്ചര്‍ ടഋ, ഒടഋ മോഡലുകളില്‍ മാത്രമേ ഉണ്ടാകൂ.

Post Your Comments Here ( Click here for malayalam )
Press Esc to close