എനിക്ക് കല്യാണം വേണം…

എനിക്ക് കല്യാണം വേണം…

ഗായത്രി
എനിക്ക് കല്യാണം കഴിക്കണമെന്ന് നടി ലക്ഷ്മി ഗോപാല സ്വാമി. അതിയായ ആഗ്രഹമുണ്ട്. പറ്റിയ ഒരാള്‍ എന്നേ തേടി വന്നിരിട്ടുണ്ടാവാം. പക്ഷെ എനിക്ക് തിരിച്ചറിയാന്‍ കഴിയാതെ പോയതായിരിക്കും. അല്ലെങ്കില്‍ ഇനി വരുമായിരിക്കും ലക്ഷ്മി പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലക്ഷ്മി തന്റെ മനസ് തുറന്നത്.
എന്നാല്‍ ഇതു വരെ കഴിക്കാത്തതിന് പലതുണ്ട് കാരണമെന്നും അവര്‍ പറഞ്ഞു. ഒരുപക്ഷെ എനിക്കറിയാത്ത എന്റെ ആഗ്രഹങ്ങളായിരിക്കാം വിവാഹം വൈകാന്‍ കാരണമായത്. സിനിമയില്‍ അല്ലാതെ, ജീവിതത്തില്‍ എന്തൊക്കയോ നേടണം എന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. അതിന് പിന്നാലെയായിരുന്നു ഞാന്‍. അതിനിടയില്‍ ജീവിതത്തില്‍ ഒരു പുരുഷന്‍ അത്രയേറെ പ്രാധാന്യത്തോടെ വന്നാല്‍ വിവാഹം ചെയ്യാം എന്നായിരുന്നു. ഇപ്പോള്‍ ഞാന്‍ കരുതുന്നു അത് സംഭവിക്കുമ്പോള്‍ സംഭവിക്കട്ടെ എന്ന്. എന്റെ ജീവിതത്തില്‍ എല്ലാം നാച്വറലായി സംഭവിച്ചതാണ്. ആഗ്രഹിച്ചതെല്ലാം അങ്ങനെ മടിയില്‍ വന്ന് വീണിട്ടുണ്ട്. അതുപോലെ വിവാഹവും സമയമാവുമ്പോള്‍ നടക്കും. ലക്ഷ്മി പറഞ്ഞു
നമ്മുടെ വിധി നമ്മുടെ ചിന്തകളാണ് തീരുമാനിക്കുന്നത്. അത്രയും ആഴമുള്ള ആഗ്രഹങ്ങളാണ നമ്മുടെ ചിന്തകള്‍. അങ്ങനെ എനിക്കും ചില ആഗ്രഹങ്ങളുണ്ടായിരുന്നു. ഞാന്‍ വളരെ അധികം തിരക്കിലായിരുന്നു ആ സമയത്ത് എന്നതും ഒരു കാരണമാണ്. ആ തിരക്ക് ഞാന്‍ ആസ്വദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അയ്യോ ഒന്നിനും സമയമില്ല എന്ന് വളരെ ആസ്വദിച്ചാണ് ഞാന്‍ പറഞ്ഞുകൊണ്ടിരുന്നതെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

 

Post Your Comments Here ( Click here for malayalam )
Press Esc to close