കുവൈത്ത് നാഷനല്‍ എക്‌സ്‌ചേഞ്ച് ഡബ്ല്യു.എല്‍.എല്‍ ഇനി ‘യൂണി മണി’

കുവൈത്ത് നാഷനല്‍ എക്‌സ്‌ചേഞ്ച് ഡബ്ല്യു.എല്‍.എല്‍ ഇനി ‘യൂണി മണി’

അളക ഖാനം
കുവൈത്ത് സിറ്റി: ആഗോള പ്രശസ്തമായ യു.എ.ഇ എക്‌സ്‌ചേഞ്ച് ഗ്രൂപ്പിന്റെ ഭാഗമായ കുവൈത്തിലെ പ്രമുഖ പണമിടപാട് സ്ഥാപനം കുവൈത്ത് നാഷനല്‍ എക്‌സ്‌ചേഞ്ച് ഡബ്ല്യു.എല്‍.എല്‍ ‘യൂണി മണി’ എന്ന് പേരു മാറ്റുന്നു. ഇതോടെ, യു.എ.ഇ എക്‌സ്‌ചേഞ്ച് ആഗോള തലത്തില്‍ പുനര്‍നാമകരണം നടത്തുന്ന പ്രക്രിയയിലെ രണ്ടാമത്തെ രാജ്യമാവുന്നു കുവൈത്ത്. ‘യൂണിവേഴ്‌സല്‍ മണി’ എന്ന സങ്കല്‍പത്തെ പ്രതിനിധാനംചെയ്യുന്ന ‘യൂണിമണി’യെന്ന പുതുനാമത്തോടൊപ്പം ഉപഭോക്താക്കള്‍ക്ക് മണി ട്രാന്‍സ്ഫര്‍, ഫോറിന്‍ എക്‌സ്‌ചേഞ്ച് തുടങ്ങിയ എല്ലാ പണമിടപാടുകളിലും സാങ്കേതിക വിദ്യയുടെ പരമാവധി സാധ്യതകള്‍ പ്രയോജനപ്പെടുത്തി കാലാനുസൃതമായ ഏറ്റവും മെച്ചപ്പെട്ട സേവനങ്ങള്‍ ഉറപ്പുവരുത്തുകയാണ് ഉദ്ദേശ്യം.
ഈ വര്‍ഷം തന്നെ നാലു പുതിയ ശാഖകള്‍ യൂണിമണി ശൃംഖലയില്‍ തുറക്കും. പ്രമുഖ പ്രവാസി സംരംഭകനായ ഡോ. ബി.ആര്‍. ഷെട്ടി തന്റെ ഉടമസ്ഥതയിലുള്ള യു.എ.ഇ എക്‌സ്‌ചേഞ്ച്, എക്‌സ്പ്രസ് മണി, ട്രാവെലക്‌സ് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി രൂപീകരിച്ച ‘ഫിനെബ്ലര്‍’ എന്ന ഹോള്‍ഡിങ് കമ്പനിയുടെ ഉദ്ഘാടനം 2018 ഏപ്രിലില്‍ നടത്തിയ വേളയിലാണ് യൂണിമണിയുടെയും പ്രഖ്യാപനമുണ്ടായത്.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES