കുറ്റിയാട്ടൂര്‍ മാങ്ങ ഇനി ലോക കാര്‍ഷിക ഭൂപടത്തില്‍

കുറ്റിയാട്ടൂര്‍ മാങ്ങ ഇനി ലോക കാര്‍ഷിക ഭൂപടത്തില്‍

ഫിദ
കൊച്ചി: നാവില്‍ മധുരം വിതറുന്ന കുറ്റിയാട്ടൂര്‍ മാങ്ങ, വേനലില്‍ ഉള്ള് തണുപ്പിക്കുന്ന കൊടുങ്ങല്ലൂര്‍ പൊട്ടുവെള്ളരി തുടങ്ങി കേരളത്തിന്റെ തനത് കാര്‍ഷികോത്പന്നങ്ങള്‍ ലോക കാര്‍ഷിക ഭൂപടത്തില്‍ ഇടം നേടും. നമ്മുടെ പ്രാദേശിക വിളകളെ ജി.ഐ (ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ അഥവാ ഭൗമസൂചിക) പട്ടികയില്‍പ്പെടുത്താനുള്ള നടപടികള്‍ കൃഷിവകുപ്പ് തുടങ്ങി.
കേരളത്തിലെ വിളകള്‍ക്ക് ഇതുവരെ ജി.ഐ രജിസ്‌ട്രേഷന്‍ നേടിയെടുത്തത് പ്രാദേശിക കൂട്ടായ്മകളാണ്. ഇനിമുതല്‍ കൃഷിവകുപ്പ് നേരിട്ട് രജിസ്‌ട്രേഷന്‍ നേടിയെടുക്കും. ഇത് ഉത്പന്നങ്ങളുടെ വിപണിസാദ്ധ്യത വര്‍ഛിപ്പിക്കും. കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കാം. ഇതിനായി കാര്‍ഷിക സര്‍വകലാശാലയില്‍ ബൗദ്ധിക സ്വത്തവകാശ സെല്‍ പ്രവര്‍ത്തനം ആരംഭിച്ചു.

 

Post Your Comments Here ( Click here for malayalam )
Press Esc to close