കുറുവ ദ്വീപ് വിളിക്കുന്നു… സഞ്ചാരികളെ ഇതിലെ

കുറുവ ദ്വീപ് വിളിക്കുന്നു… സഞ്ചാരികളെ ഇതിലെ

ഗായത്രി
പ്രകൃതി മനോഹരമാണ് കുറുവാ ദ്വീപ്… വയനാട്ടിലെ പ്രകൃതി രമണീയമായ ഈ ദ്വീപ് തേടി നിരവധി സന്ദര്‍ശകരാണ് ദിനംപ്രതി എത്തിക്കൊണ്ടിരിക്കുന്നത്. പ്രകൃതി വിസ്മയങ്ങളുടെ വലിയൊരു ഇടം തന്നെയാണിത്. ജനവാസമില്ലാത്ത ദ്വീപ് എന്ന പ്രത്യേകതയും കുറുവാദ്വീപിനുണ്ട്. കൊച്ചു കൊച്ചു ദീപുകളുടെയും പാറക്കെട്ടുകളുടെയും കാട്ടരുവികളുടെയും ഒരു കൂട്ടമാണ് ഈ ദ്വീപ്. പാറക്കെട്ടുകളും കാട്ടരുവിയും ഘോരവനവും അടങ്ങിയതാണ് കുറുവ. ആകാശത്തേക്ക് വളര്‍ന്നു പന്തലിച്ച പേരറിയുന്നതും അറിയാത്തതുമായ ഒട്ടേറെ മരങ്ങള്‍, ആയിരക്കണക്കിന് വൃക്ഷലതാദികളെ കൊണ്ടും ഔഷധ സസ്യങ്ങളെ കൊണ്ടും അനുഗ്രഹീതമാണ് ഈ ദ്വീപ്.
സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും 45 കിലോമീറ്റര്‍ ആണ് കുറുവാദ്വീപിലേക്ക്. കബനി നദിയിലൂടെ നടന്നു കാഴ്ചകള്‍ ആസ്വദിക്കാനും കഴിയും. എപ്പോഴും രണ്ടിലധികം പേര്‍ക്കൊപ്പം കുറുവയിലേക്ക് യാത്ര പോകുന്നതാണ് നല്ലത്. ഒരു ദ്വീപില്‍ നിന്നും മറ്റൊരു ദ്വീപിലേക്ക് പുഴ മുറിച്ചു കടക്കുക എന്നത് അല്പം പ്രയാസമാണ്. മുളകൊണ്ട് ഭംഗിയായി നിര്‍മ്മിച്ചിട്ടുള്ള അനേകം കുടിലുകള്‍ ഇവിടെയെല്ലാം കാണാം. അപൂര്‍വയിനം പക്ഷികളുടെയും മൃഗങ്ങളുടെയും വിഹാര കേന്ദ്രം കൂടിയാണിവിടം.
നൂറില്‍ അധികം കൊച്ചു കൊച്ചു ദ്വീപ് സമൂഹങ്ങളിലായി വ്യാപിച്ചു കിടക്കുന്നിടമാണ് ഈ ദ്വീപ്.

Post Your Comments Here ( Click here for malayalam )
Press Esc to close