സാനേഹം വിളമ്പിയ ആളായിരുന്നു കുഞ്ഞിക്ക

സാനേഹം വിളമ്പിയ ആളായിരുന്നു കുഞ്ഞിക്ക

ഫിദ-
സഹസംവിധായകനും നടനുമായ കുഞ്ഞിമുഹമ്മദിനെ അനുസ്മരിച്ച് നടി മഞ്ജുവാര്യര്‍. ഏറെ സ്‌നേഹിച്ചിരുന്ന കുഞ്ഞിക്കയുടെ മരണം തന്നെ വേദനിച്ചതായി മഞ്ജു പറഞ്ഞു.
ഫെയ്‌സ്ബുക്കിലൂടെയാണ് മഞ്ജു തന്റെ വേദന പങ്കുവെച്ചത്. ‘ഏതൊരു അഭിനേതാവും കൊതിക്കുന്ന മരണമാണ് കുഞ്ഞുമുഹമ്മദിക്കയുടേത്. ചായം തേച്ചു നില്‍ക്കെ യാത്ര പറയുക. ഗുരു ഗോപിനാഥിനും, മടവൂരാശാനും, ആലുംമൂടന്‍ ചേട്ടനും, ഗീതാനന്ദന്‍ മാഷിനും ലഭിച്ച ഭാഗ്യം. ‘ഈ പുഴയും കടന്നി’ ന്റെ കാലം തൊട്ടേ ഇക്കയെ പരിചയം ഉണ്ട്. ഏറ്റവും ഒടുവില്‍ ‘ആമി’ യിലും ഒപ്പമുണ്ടായിരുന്നു. വേഷം ചെറുതാണെങ്കിലും ഷൂട്ടിംഗ് തീരുവോളം കുഞ്ഞുമുഹമ്മദിക്ക സെറ്റില്‍ തന്നെ കാണും. തമാശകള്‍ പറഞ്ഞ് എല്ലാവരെയും സന്തോഷിപ്പിക്കും. ചിലപ്പോഴൊക്കെ വീട്ടില്‍ നിന്ന് ഭക്ഷണമുണ്ടാക്കിക്കൊണ്ടുവരും. എന്നും സ്‌നേഹം മാത്രം വിളമ്പിയിരുന്ന ഒരു മനുഷ്യന്‍. പ്രിയപ്പെട്ട ഇക്കയ്ക്ക് വിട….’ മഞ്ജു കുറിച്ചു.
സത്യന്‍ അന്തിക്കാടിന്റെ ഫഹദ് ചിത്രമായ ‘ഞാന്‍ പ്രകാശന്റെ’ സെറ്റില്‍ വെച്ച് കുഞ്ഞിമുഹമ്മദ് കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close