കുഞ്ചാക്കോ ബോബനു നേരെ വധഭീഷണി; പ്രതിക്ക് ഒരു വര്‍ഷം തടവ്

കുഞ്ചാക്കോ ബോബനു നേരെ വധഭീഷണി; പ്രതിക്ക് ഒരു വര്‍ഷം തടവ്

ഗായത്രി-
കൊച്ചി: നടന്‍ കുഞ്ചാക്കോ ബോബനു നേരെ കഠാര വീശി കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിക്ക് ഒരു വര്‍ഷം തടവുശിക്ഷ. തോപ്പുംപടി മൂലങ്കുഴി അത്തിക്കുഴി സ്റ്റാന്‍ലി ജോസഫി (75) നെയാണ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. വധഭീഷണിക്ക് ഒരു വര്‍ഷവും ആയുധ നിരോധന നിയമപ്രകാരം ഒരു വര്‍ഷവും ശിക്ഷ ലഭിച്ചെങ്കിലും രണ്ടും ഒരുമിച്ച് അനുഭവിച്ചാല്‍ മതി.
2018 ഒക്ടോബര്‍ അഞ്ചിന് അര്‍ധരാത്രിയില്‍ എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനു സമീപമാണു സംഭവം.
കുഞ്ചാക്കോ ബോബനു നേരെ കഠാരി വീശി അടുത്തുചെന്ന പ്രതി കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു. കുഞ്ചാക്കോ അടക്കം എട്ട് സാക്ഷികളെ കോടതി വിസ്തരിച്ചു. നിരീക്ഷണ ക്യാമറാ ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്.

 

Post Your Comments Here ( Click here for malayalam )
Press Esc to close