എംഎം കമ്മത്ത്-
തിരു: കുടുംബശ്രീ ഉല്‍പന്നങ്ങളുടെ പ്രചരണാര്‍ത്ഥം വൈവിധ്യമാര്‍ന്ന കുടുംബശ്രീ ഉല്‍പന്നങ്ങള്‍ 50% വരെ വിലക്കിഴിവില്‍ വാങ്ങാന്‍ അവസരമൊരുക്കി ഓണ്‍ലൈന്‍ മേളഉത്സവ് ആരംഭിച്ചു. നവംബര്‍ 4 മുതല്‍ 19 വരെയാണ് മെഗാ ഡിസ്‌കൗണ്ട് മേള. കുടുംബശ്രീയുടെ സ്വന്തം ഓണ്‍ലൈന്‍ വിപണന പോര്‍ട്ടലായ www.kudumbashreebazaar.com എന്ന വെബ്‌സൈറ്റിലൂടെ ഓര്‍ഡര്‍ നല്‍കിയാല്‍ ഉല്‍പന്നങ്ങള്‍ വീട്ടിലെത്തും. ഡെലിവറി ചാര്‍ജ് സൗജന്യം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ മൂന്നൂറ്റി അന്‍പതോളം കുടുംബശ്രീ സംരംഭകരുടെ 729 ഉല്‍പന്നങ്ങള്‍ 2050% വരെ വിലക്കുറവില്‍ മേളയിലൂടെ വാങ്ങാം. വന്‍ വിലക്കുറവിലും, ലാഭത്തിലും, ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാം. 350ഓളം സംരംഭകരുടെ ആയിരത്തിലധികം ഉല്‍പന്നങ്ങള്‍ പോര്‍ട്ടലിലൂടെ വാങ്ങാം. 200 രൂപക്ക് മുകളില്‍ ഉല്‍പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഇന്ത്യയിലെവിടെയും ഡെലിവറി ചാര്‍ജ് ഇല്ലാതെ എത്തിച്ചു നല്‍കും. പോസ്റ്റല്‍ വകുപ്പുമായി ചേര്‍ന്നാണ് സൗകര്യമൊരുക്കുന്നത്. അറുന്നൂറിലേറെ ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം വരെ ഡിസ്‌കൗണ്ട് ഉണ്ട്. ആയിരം രൂപക്ക് മുകളില്‍ വാങ്ങിയാല്‍ 10 ശതമാനം അധിക ഡിസ്‌കൗണ്ടും 3000 രൂപക്ക് മുകളില്‍ വാങ്ങുന്നവര്‍ക്ക് പ്രത്യേക ഡിസ്‌കൗണ്ടും നല്‍കും. ഡിസ്‌കൗണ്ട് കൂടാതെ സമ്മാനക്കൂപ്പണുമുണ്ടാകും നവംബര്‍ 19 വരെയാണ് ഓണ്‍ലൈന്‍ മേള.
കരകൗശല വസ്തുക്കള്‍, വിവിധ തരം അച്ചാറുകള്‍, സ്‌ക്വാഷ്, വിവിധ ചിപ്‌സുകള്‍, കറിപൗഡറുകള്‍, കൊണ്ടാട്ടം, ട്രൈബല്‍ ഉല്‍പ്പന്നങ്ങള്‍, ബാംബൂ പ്രൊഡക്റ്റ്‌സ്, ഹെര്‍ബല്‍ പ്രോഡക്റ്റ്‌സ്, സോപ്പ് ആന്‍ഡ് ടോയ്‌ലറ്ററീസ്, ടോയ്‌സ്, ജ്വല്ലറി, ബാഗുകള്‍, വസ്ത്രങ്ങള്‍, കുടകള്‍, മാസ്‌ക് എന്നിവയെല്ലാം ജില്ലയിലെ 15 യൂണിറ്റുകളില്‍ നിന്നായി ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ലഭ്യമാണ്.