‘കുടുക്ക് 2025’ ടീസര്‍ തരംഗമായി

‘കുടുക്ക് 2025’ ടീസര്‍ തരംഗമായി

എം.എം. കമ്മത്ത്-

‘അള്ള് രാമേന്ദ്രന്’ ശേഷം ബിലഹരി സംവിധാനം ചെയ്യുന്ന ‘കുടുക്ക് 2025’ എന്ന ചിത്രത്തിന്റെ റിലീസ് ചെയ്ത ഒഫീഷ്യല്‍ ടീസര്‍ തരംഗമായി.

‘മാരന്‍’ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് യുവനടന്‍ കൃഷ്ണശങ്കറാണ്.

‘എന്റെ സ്വകാര്യത എന്റെ അവകാശം’ എന്ന ടാഗ്‌ലൈനാണ് ‘കുടുക്ക് 2025’ന്റേത്.

ചിത്രത്തില്‍ കൃഷ്ണശങ്കറിന് പുറമേ റാം മോഹന്‍, ദുര്‍ഗ്ഗ കൃഷ്ണ, സ്വാസിക, ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ്, രഘുനാഥ് പലേരി, ശ്രീ രഞ്ജിനി, റൈന രാധാകൃഷ്ണന്‍, രമാ ദേവി, ലിയോ തരകന്‍, റമീസ് മുഹമ്മദ്, പരീത്കുഞ്ഞ് ആലുവ, തങ്കം മോഹന്‍, സുരേന്ദ്രന്‍ തമ്പി, രവീന്ദ്രന്‍, ഗോവിന്ദ്, രതീഷ് കൃഷ്ണന്‍, വരുണ്‍ ധാര, അരുണ്‍ മുരിയാട്, ജിഷ്ണു മോഹന്‍, അനസ് ബെക്‌സ്, ഷിയാസ്, ഷൈജന്‍ ശ്രീവല്‍സം, ആരാഥ് വി പി എസ്, നന്ദകുമാര്‍ കഴിമ്പ്രം, സുധീര്‍ വാടാനപ്പിള്ളി, രഞ്ജിത്ത് രവീന്ദ്രന്‍, ഉണ്ണിരാജ്, നീന സുന്ദരന്‍ എന്നിവരും കഥാപാത്രങ്ങളായെത്തുന്നുണ്ട്.

കൃഷ്ണശങ്കര്‍ തന്റെ പതിവ് ശ്രേണിയിലുള്ള കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ഗെറ്റപ്പിലാണ് ഈ ചിത്രത്തിലാണ് എത്തുന്നത്. കോവിഡാനന്തര കാലഘട്ടത്തില്‍ 2025 ന്റെ പശ്ചാത്തലത്തില്‍ പറയുന്ന കഥയില്‍ മനുഷ്യന്റെ സ്വകാര്യത ആണ് പ്രമേയം.

ക്യാമറ അഭിമന്യു വിശ്വനാഥ്, സ്‌റ്റേറ്റ് അവാര്‍ഡ് ജേതാവ് കിരണ്‍ ദാസ് ആണ് എഡിറ്റര്‍.

ടീസര്‍ കട്ട്‌സ്: രാജ് കുമാര്‍, ടീസര്‍ ഒറിജിനല്‍ സ്‌കോര്‍: മുജീബ് മജീദ്, നിര്‍മ്മാണം: എസ്. വി കൃഷ്ണശങ്കര്‍, ബിലഹരി, ദീപ്തി റാം, ആക്ഷന്‍ കൊറിയോഗ്രഫി: വിക്കി, സംഗീതം: ശ്രുതിലക്ഷ്മി, ഭൂമി & മണികണ്ഠന്‍ അയ്യപ്പ, ഒറിജിനല്‍ സ്‌കോര്‍: ഭൂമീ & മുജീബ് മജീദ്.
വി എഫ് എക്‌സ്: പ്രോമിസ്, കലാസംവിധാനം: ഇന്ദുലാല്‍, അനൂപ്, വസ്ത്രാലങ്കാരം: ഫെമിന ജബ്ബാര്‍, മേക്കപ്പ്: സുനില്‍ നാട്ടക്കല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശ്രീകാന്ത് കെഡി, ഫിനാന്‍സ് കണ്‍ട്രോളര്‍: സുധീര്‍ വാടാനപ്പിള്ളി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍: നന്ദകുമാര്‍ കഴിമ്പ്രം, സുധീര്‍ വാടാനപ്പിള്ളി. ലൈന്‍ പ്രൊഡ്യൂസര്‍മാര്‍: വിജില്‍ റാം, രഞ്ജിത അവിനാഷ്.
സൗണ്ട് ഡിസൈന്‍: റോംലിന്‍ മാലിച്ചേരി, സിംഗ് സൗണ്ട്: റോംലിന്‍ മാലിച്ചേരി, ഔസേപ്പച്ചന്‍ വാഴയില്‍. ഫൈനല്‍ മിക്‌സ്: ഔസേപ്പച്ചന്‍ വാഴയില്‍, വരികള്‍: നന്ദകുമാര്‍ കഴിമ്പ്രം, ടിറ്റോ പി തങ്കച്ചന്‍, ശ്യാം നാരായണന്‍ ടി കെ, ഹരിത ഹരിബാബു.
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അനൂപ് പ്രഭാകര്‍, അസോസിയേറ്റ് ഡയറക്ടര്‍: ആനന്ദ് ശ്രീനിവാസന്‍, ഡിഐ: അര്‍ജുന്‍ മേനോന്‍, സ്റ്റില്‍സ്: അരുണ്‍ കിരണം
പബ്ലിസിറ്റി ഡിസൈന്‍: അജയ് വെട്ടിക്കോട്, ദൃക് എഫ്എക്‌സ്.

Post Your Comments Here ( Click here for malayalam )
Press Esc to close