‘ഈ ഓണം കെടിഡിസിയോടൊപ്പം’

‘ഈ ഓണം കെടിഡിസിയോടൊപ്പം’

 

തിരു: കേരള സംസ്ഥാന ടൂറിസം വികസന കോര്‍പറേഷന്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ‘ഈ ഓണം കെടിഡിസിയോടൊപ്പം’ എന്ന പേരില്‍ വിപുലമായ പരിപാടികള്‍ക്കു രൂപം നല്‍കുന്നു. കോര്‍പറേഷന്റെ കേരളത്തിലുള്ള പ്രീമിയം, ടാമറിന്റ് ഹോട്ടലുകളിലും മോട്ടലുകളിലും ഓണക്കാലത്ത് ‘പായസമേള’ സംഘടിപ്പിക്കും. കൂടാതെ, ‘ഓണസദ്യ’യും ഒരുക്കുന്നുണ്ട്. സെപ്റ്റംബര്‍ രണ്ട്, മൂന്ന്, നാല് തീയതികളിലാണ് കെടിഡിസിയുടെ പ്രമുഖ ഹോട്ടലുകളില്‍ തൂശനിലയില്‍ ഓണസദ്യ ഒരുക്കുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close