കോട്ടയം നസീര്‍ സംവിധായകനാകുന്നു

കോട്ടയം നസീര്‍ സംവിധായകനാകുന്നു

ഗായത്രി-
കൊച്ചി: നടനും ടെലിവിഷന്‍ അവതാരകനും ചിത്രകാരനും മിമിക്രി കലാകാരനുമായ കോട്ടയം നസീര്‍ സംവിധായകനാകുന്നു. നസീര്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ‘കുട്ടിച്ചന്‍’ എന്ന ഹ്രസ്വചിത്രം ഫെബ്രുവരിയില്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജാഫര്‍ ഇടുക്കി, മാല പാര്‍വ്വതി, മായ, മറിയ എന്നിവരാണ് അഭിനേതാക്കള്‍. ബി ആന്‍ഡ് ജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മനേഷ് കുരുവിള, വി.ജി. കണ്ണന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രത്തിന്റെ ക്യാമറ കനകരാജ ്‌പേരാവൂരാണ്. ഗോപിസുന്ദര്‍ പശ്ചാത്തല സംഗീതവും അച്ചു വിജയന്‍ എഡിറ്റിങും കല രാജേഷ് ശങ്കര്‍, മേക്കപ്പ് സുധാകരന്‍ പെരുമ്പാവൂര്‍, വസ്ത്രാലങ്കാരം പ്രദീപ്, അസോസിയേറ്റ് ഡയറക്ടര്‍ പി സുന്ദര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധീര്‍ കുമാര്‍ കോടനാട്, വാര്‍ത്ത പ്രചരണം എ എസ് ദിനേശ്. ചിത്രത്തിന് നരേഷന്‍ നല്‍കിയിരിക്കുന്നത് മോഹന്‍ലാലാണ്. കുട്ടിച്ചന്‍ എന്ന മലയോര കര്‍ഷകന്റെ ജീവിതം പറയുന്ന ചിത്രത്തിന്റെ ട്രെയിലര്‍ നടന്‍ മമ്മൂട്ടി അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യും.

Post Your Comments Here ( Click here for malayalam )
Press Esc to close